റാങ്ക് ലിസ്റ്റ് നിലനില്‍ക്കെ താത്കാലിക നിയമനം നല്‍കിയ ഏഴു പേര്‍ക്ക് സ്ഥിരം നിയമനം നല്‍കി; പോലീസ് ഡ്രൈവര്‍ നിയമനത്തിനെതിരെ പരാതി ശക്തം

കാഞ്ഞങ്ങാട്: (www.kasargodvartha.com 04.09.2018) പോലീസ് ഡ്രൈവര്‍ റാങ്ക് ലിസ്റ്റ് മറികടന്ന് അനധികൃത നിയമനം നടത്തിയതായി ആരോപണം. 20013 ല്‍ ഇറങ്ങിയ റാങ്ക് ലിസ്റ്റില്‍ നിന്നും 232 പേരെയാണ് ഇതിനകം നിയമിച്ചത്. എന്നാല്‍ ഈ റാങ്ക് ലിസ്റ്റ് നിലനില്‍ക്കെ കാസര്‍കോട് എആര്‍ ക്യാമ്പില്‍ ഏഴു പേരെ താല്‍ക്കാലികമായി നിയമിക്കുകയും പിന്നീട് ഇവര്‍ക്ക് സ്ഥിരം നിയമനം നല്‍കുകയുമായിരുന്നു.

ഇതിനെതിരെ പരാതിയുമായി തൃക്കരിപ്പൂര്‍ തടിയംകൊവ്വലിലെ കെ നാരായണന്റെ മകന്‍ ആര്‍ നിഷാദാണ് അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലത്രെ. ഇതിനിടയില്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി 2017 നവംബറില്‍ അവസാനിക്കുകയും ചെയ്തു. അതേസമയം ലിസ്റ്റ് നിലവിലിരിക്കെ കാസര്‍കോട് എആര്‍ ക്യാമ്പില്‍ ഏഴ് പേരെ ഡ്രൈവറായി താല്‍ക്കാലികമായി നിയമിക്കുകയും പിന്നീട് സ്ഥിരപ്പെടുത്തുകയും ചെയ്ത നടപടിക്കെതിരെയാണ് നിഷാദ് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയത്.

ഇതേകുറിച്ച് അന്വേഷണം നടത്തി നടപടി ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് നിഷാദ് ജില്ലാപോലീസ് മേധാവി ഡോ. എ ശ്രീനിവാസിന് പരാതി നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, complaint, Police, Driver, Top-Headlines, complaint against Illegal appointments of Police driver post
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?