ഭാര്യയെയും മകനെയും കാണാനില്ലെന്ന്: ഭര്‍ത്താവിന്റെ പരാതിയില്‍ കേസെടുത്തു
മഞ്ചേശ്വരം (www.evisionnews.co): ഭാര്യയെയും മകനെയും കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബായാര്‍ കുരുടപ്പദവിലെ ചെനിയപ്പയുടെ ഭാര്യ കുസുമ (29), മകന്‍ അര്‍ഷിത് (എട്ട്) എന്നിവരെയാണ് കാണാതായത്. ഇക്കഴിഞ്ഞ ആഗസ്ത് 28 മുതല്‍ ഇവരെ കാണാനില്ലെന്ന് ചെനിയപ്പ മഞ്ചേശ്വരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൂലിത്തൊഴിലാളിയായ ചെനിയപ്പ ജോലിക്കുപോയി തിരിച്ചു വരുമ്പോള്‍ കുസുമവും കുട്ടിയും വീട്ടിലുണ്ടായിരുന്നില്ല. പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിക്കാതിരുന്നതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.
Powered by Info News For You

Comments
Post a Comment