മുന്‍ പോലീസ് ഉദ്യോഗസ്ഥനെ പട്ടാപ്പകല്‍ നടുറോഡില്‍ തല്ലികൊന്നു; ആളുകള്‍ അക്രമം തടയാതെ കാഴ്ചക്കാരായി നിന്നു, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ലക്‌നൗ: (www.kvartha.com 04.09.2018) മുന്‍ പോലീസ് ഉദ്യോഗസ്ഥനെ പട്ടാപ്പകല്‍ നടുറോഡില്‍ തല്ലികൊന്നു. സൈക്കിളില്‍ പോവുകയായിരുന്ന 70കാരനായ അബ്ദുള്‍ സമദ് ഖാനെ അക്രമികള്‍ തടഞ്ഞ് നിറുത്തി മര്‍ദിക്കുകയായിരുന്നു. കൈ അറ്റുവീഴും വരെ അക്രമികള്‍ മര്‍ദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ അലഹബാദില്‍ തിങ്കളാഴ്ച രാവിലെ നടന്ന സംഭവം ചൊവ്വാഴ്ചയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മൂന്നുപേര്‍ ചേര്‍ന്നാണ് കൃത്യം നടത്തിയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. നടുറോഡില്‍ വച്ച് പട്ടാപ്പകല്‍ നടന്ന സംഭവത്തില്‍ ആളുകള്‍ കാഴ്ചക്കാരി നിന്നതല്ലാതെ ഒരാള്‍ പോലും പ്രതികരിച്ചില്ലെന്നത് സംഭവത്തിന്റെ ഭീകരത കൂട്ടുന്നു. റിട്ടയേര്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍ ആണ് ഖാന്‍.
അക്രമത്തിനിടെ നിലത്ത് വീണ ഖാന്‍ സ്വയം പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ല. അടുത്തുള്ള ടെറസില്‍ നിന്ന് ഒരാള്‍ ആക്രമണം കാണുന്നതും, മറ്റു ചിലര്‍ ഇത് കണ്ടുകൊണ്ട് നടന്നുപോകുന്നതും, വാഹനങ്ങളില്‍ കടന്നുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ചുവന്ന ഷര്‍ട് ധരിച്ച ഒരാള്‍ മര്‍ദിക്കാന്‍ തുടങ്ങുകയും രണ്ട് പേര്‍ ഇയാള്‍ക്കൊപ്പം ചേരുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം അക്രമത്തിന്റെ കാരണം വ്യക്തമല്ല. അക്രമത്തിന്റെ 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തുവിട്ടത്. 2006 ല്‍ ആണ് അബ്ദുള്‍ സമദ് ഖാന്‍ പോലീസില്‍ നിന്നും വിരമിക്കുന്നത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഖാന്‍ ആശുപത്രിയില്‍ വെച്ചാണ് മരിക്കുന്നത്. സംഭവത്തില്‍ 10 പേര്‍ക്കെതിരെ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Uttar Pradesh: Retired policeman beaten to death in Allahabad, attack caught on camera, Crime, Criminal Case, Murder, attack, Police, Video, CCTV, Probe, National.

Powered by Info News For You

Comments
Post a Comment