സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങിയ നാല് വിദ്യാര്‍ത്ഥികള്‍ അതേ സ്‌കൂളിലെ അധ്യാപകര്‍; പഴയ ഓര്‍മകള്‍ അയവിറക്കി പ്രഭാത പ്രാര്‍ത്ഥന ചൊല്ലി

കാഞ്ഞങ്ങാട്: (www.kasargodvartha.com 06.09.2018) വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വ്യാഴാഴ്ച പ്രഭാത പ്രാര്‍ത്ഥന ചൊല്ലിയത് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ കൂടിയായ നാല് അധ്യാപകര്‍. സ്‌കൂള്‍ സംഗീതാധ്യാപകന്‍ വെള്ളിക്കോത്ത് വിഷ്ണുഭട്ടിന്റെ നേതൃത്വത്തില്‍ വെള്ളിക്കോത്ത് വീണച്ചേരിയിലെ പി.പി.വല്‍സല, കിഴക്കേ വെള്ളിക്കോത്തെ കെ.ടി. വിജയന്‍, മാവുങ്കാലിലെ കെ.പി. വിജയ എന്നിവരാണ് പ്രാര്‍ത്ഥന ചൊല്ലാന്‍ ഒത്തു കൂടിയത്.

വിഷ്ണുഭട്ടും വിജയനും കഴിഞ്ഞ അധ്യയനവര്‍ഷത്തിലാണ് സ്‌കൂളില്‍ എത്തിയത്. വത്സല, വിജയ എന്നിവര്‍ കുറച്ചു വര്‍ഷമായി ഇവിടെയുണ്ട്. സ്‌കൂളിലെ 1979 എസ്എസ്എല്‍സി ബാച്ചില്‍ ആണ് വിഷ്ണുഭട്ട് പഠിച്ചത്. വല്‍സല, വിജയന്‍, വിജയ എന്നിവര്‍ 80 ലും. അധ്യാപന പരിശീലനത്തിനു ശേഷം വിവിധ വിദ്യാലയങ്ങളില്‍ ജോലി ചെയ്ത ശേഷം നാലു പേരും മാതൃവിദ്യാലയത്തില്‍ അധ്യാപകരായി ഒന്നിക്കുകയായിരുന്നു. തങ്ങളുടെ പഠനകാലത്ത് സ്‌കൂളില്‍ ചൊല്ലിയിരുന്ന അഞ്ജലികള്‍, ഭക്താഞ്ജലികള്‍... എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനയാണ് ഇവര്‍ ചൊല്ലിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, school, Students, Top-Headlines, Old Students comes to School as Teachers
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?