സമാന്തര സര്‍വീസ് വ്യാപകം: മധൂര്‍, സീതാംഗോളി റൂട്ടില്‍ ബസോട്ടം നിര്‍ത്തിവെക്കുന്നു

കാസര്‍കോട് (www.evisionnews.co): സമാന്തര സര്‍വീസ് വ്യാപകമായതുമൂലം കാസര്‍കോട്- സീതാംഗോളി, മധൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു. ഡീസല്‍ വില വര്‍ധനവുമൂലം പ്രതിദിനം 2000 രൂപയിലധികം അധിക ബാധ്യതക്ക് മേലെ ഓട്ടോ റിക്ഷകളുടെ സമാന്തര സര്‍വീസ് മൂലം വലിയ വരുമാന നഷ്ടമാണ് ഈറൂട്ടിലുണ്ടായിരിക്കുന്നത്. പ്രതിദിനം ബസിലെ യാത്രക്കാരില്‍ 80 ശതമാനത്തോളം സ്‌കൂള്‍- കോളജ് വിദ്യാര്‍ത്ഥികളാണ്. ജീവനക്കാര്‍ക്ക് വേതനം നല്‍കാന്‍ പോലും വരുമാനം തികയാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്നും ഇതില്‍ പ്രതിഷേധിച്ച് 26 മുതല്‍ കാസര്‍കോട്- മധൂര്‍- സീതാംഗോളി റൂട്ടിലെ ബസോട്ടം നിര്‍ത്തിവെക്കാന്‍ ബസുടമകളും ജീവനക്കാരും തീരുമാനിച്ചതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?