സിസ്റ്റര്‍ സൂസമ്മയുടേത് മുങ്ങിമരണം തന്നെ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കൊല്ലം: (www.kasargodvartha.com 10.09.2018) സിസ്റ്റര്‍ സൂസമ്മയുടേത് മുങ്ങിമരണം തന്നെയെന്ന് ഉറപ്പിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. സിസ്റ്ററിന്റെ വയറ്റില്‍ നിന്നെടുത്ത വെള്ളത്തിന്റെ സാമ്പിളും കിണറ്റിലെ വെള്ളവും ഒന്ന് തന്നെയാണെന്ന് പോലീസ് ഉറപ്പിച്ചു. കൂടാതെ സിസ്റ്ററിന്റെ വയറ്റില്‍ നിന്നും നാഫ്തലിന്‍ ഗുളികയും കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ ബലപ്രയോഗം നടന്നതിന്റെയോ മറ്റ് തെളിവുകളോ കണ്ടെത്തിയിട്ടില്ല. അതേസമയം കൈത്തണ്ടയില്‍ മുറിവ് കണ്ടെത്തിയിട്ടുണ്ട്. ഞായറാഴ്ച രാവിലെയാണ് സിസ്റ്റര്‍ സൂസമ്മയെ പത്തനാപുരം മൗണ്ട് താബോര്‍ കോണ്‍വെന്റ് പരിസരത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ കുര്‍ബാനയ്ക്കു മൗണ്ട് താബോര്‍ ദയറാ വളപ്പിലെ പള്ളിയില്‍ സിസ്റ്റര്‍ സൂസമ്മ എത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിസ്റ്ററിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Postmortem report, Kollam, News, Sister Soosamma, Well, Sister Soosamma death: Postmortem report out 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?