ഇതിഹാസ താരത്തെ അട്ടിമറിച്ചു; സെറീന ആരാധകരുടെ കൂവലുകള്‍ക്കിടയില്‍ കണ്ണീരോടെ യു എസ് ഓപ്പണ്‍ കിരീടമുയര്‍ത്തി ഒസാക്ക

ന്യൂ യോര്‍ക്ക്: (www.kvartha.com 08.09.2018) ഇതിഹാസ താരം സെറീന വില്യംസിനെ അട്ടിമറിച്ച് ജപ്പാന്റെ നവോമി ഒസാക്ക യുഎസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഒസാക്കയുടെ ജയം. സ്‌കോര്‍: 6-2, 6-4

നാടകീയമായ രംഗങ്ങള്‍ക്കൊടുവിലാണ് ഒസാക്ക തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം ചൂടിയത്. മത്സരത്തിനിടെ നിരവധി തവണ സെറീന അമ്പയറോട് പൊട്ടിത്തെറിച്ചു. മൂന്നുവട്ടം നിയമം ലംഘിച്ചതിന് സെറീനയ്ക്ക് അമ്പയര്‍ പെനാല്‍റ്റി വിധിച്ചു. മത്സരശേഷം സെറീന ആരാധകരുടെ കൂവലുകളുടെ അകമ്പടിയില്‍ വിതുമ്പിയാണ് ഒസാക്ക കിരീടം ഉയര്‍ത്തിയത്.


'എല്ലാവരും സെറീനയ്ക്ക് വേണ്ടിയാണ് ശബ്ദം ഉയര്‍ത്തുന്നതെന്ന് അറിയാം. ഇതുപോലെ അവസാനിപ്പിക്കേണ്ടി വന്നതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. മത്സരം വീക്ഷിച്ചതിന് എല്ലാവര്‍ക്കും നന്ദി'- എന്ന് പറഞ്ഞാണ് നവോമി ഒസാക്ക കിരീടമേറ്റുവാങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, America, New York, Sports, Tennis, Sereena Williams, Naomi Osaka, Naomi Osaka beats Serena Williams to win US Open


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?