ഒരുമാസം ഓട്ടോ ഓടി മിച്ചംപിടിച്ച തുക ദുരിതാശ്വാസമായി നല്‍കി പ്രഭാകരന്‍ നായര്‍
തിരുവനന്തുപുരം: (www.kvartha.com 15.09.2018) കഴിഞ്ഞ ഒരുമാസം ഓട്ടോ ഓടിച്ച് ലഭിച്ച തുകയുടെ ഒരു വിഹിതം നവകേരള നിര്‍മിതിക്കായി മാറ്റിവെച്ച് കാട്ടാക്കട മുതിയാവിള സ്വദേശി പ്രഭാകരന്‍ നായര്‍. പ്രളയക്കെടുതിയില്‍ വിറങ്ങലിച്ചു നിന്ന കേരളത്തെ കണ്ടതുമുതല്‍ പണം സ്വരൂപിച്ചു തുടങ്ങിയതാണ് പ്രഭാകരന്‍. ഇത്തരത്തില്‍ മാറ്റിവെച്ച 5,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.
കാട്ടാക്കട ക്രസ്ത്യന്‍ കോളജില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ധനശേഖരണ യജ്ഞത്തില്‍ തുക കൈമാറി. പ്രഭാകരന്‍ നായര്‍ സ്വരൂപിച്ച 5,000 രൂപയ്ക്കു പുറമേ കാട്ടാക്കട ഗുഡ്‌സ് ഓട്ടോ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍മാരുടെ കൂട്ടായ്മയും 3,500 രൂപ നല്‍കി. ആ തുകയും മന്ത്രിക്ക് കൈമാറി. ഓട്ടോ സ്റ്റാന്‍ഡിലെ 29 ഡ്രൈവര്‍മാര്‍ ചേര്‍ന്നാണ് 3500 രൂപ സ്വരൂപിച്ചത്. തുക ചെറുതാണെങ്കിലും പുതിയൊരു കേരളം കെട്ടിപ്പടുക്കാനായി സംഭാവന നല്‍കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് പ്രഭാകരന്‍ നായര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Auto Driver, Flood, Salary, Prabhakaran Nair donated to CMDRF

Powered by Info News For You

Comments
Post a Comment