സീനിയര്‍ വനിതാ ഫുട്‌ബോള്‍: സുബിത ടീം മാനേജര്‍
തൃക്കരിപ്പൂര്‍ (www.evisiionnews.co): സീനിയര്‍ വനിതാ ഫുട്‌ബോള്‍ ടീം മാനേജറായി തൃക്കരിപ്പൂര്‍ തടിയന്‍ കൊവ്വലിലെ സുബിത പൂവട്ട തെരഞ്ഞെടുക്കപ്പെട്ടത് നാട്ടിലെ ഫുട്‌ബോള്‍ പ്രേമികളില്‍ ആവേശമായി. സ്വന്തം പ്രയത്‌നം കൊണ്ട് കാല്‍പ്പന്തു കളി രംഗത്ത് മികച്ച താരമായി വളര്‍ന്നുവന്ന സുബിത ജില്ലാ, സംസ്ഥാന വനിതാ ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നു.
ഒറിസയില്‍ ഈമാസം 21നു നടക്കുന്ന ദേശീയ വനിതാ ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കുന്ന കേരള ടീം ഇന്നലെ പുറപ്പെട്ടു. ജില്ലയില്‍ ചെറുതും വലുതുമായ ഫുട്ബാള്‍ രംഗത്ത് ഒട്ടേറെ മികവ തെളിയിച്ച കളിക്കാരിയാണ്. കണ്ണൂര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട്രേറ്റ് ജീവനക്കാരിയാണ്. തടിയന്‍ കൊവ്വലിലെ അപ്പുക്കുട്ടന്‍- ജാനകി ദമ്പതികളാണ് മാതാപിതാക്കള്‍.
Powered by Info News For You
Comments
Post a Comment