ബാവിക്കര കുടിവെള്ള തടയണ: ട്രാക്ടര്‍വേ കൂടി വേണമെന്നാവശ്യപ്പെട്ട് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ മന്ത്രിക്ക് നിവേദനം നല്‍കി

കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നഗരസഭയിലെയും ചെങ്കള, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളിലേയും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ബാവിക്കരയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥിരം തടയണയോടനുബന്ധിച്ച് ട്രാക്ടര്‍വെ കൂടി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി

ബാവിക്കര സ്ഥിരംതടയണ നിര്‍മാണ നടപടികള്‍ ആരംഭിച്ചിട്ട് 10 വര്‍ഷത്തിലേറെയായി. രണ്ടു കരാറുകാര്‍ ഉപേക്ഷിച്ചുപോയ ഈ പ്രവൃത്തി പുതുക്കിയ രൂപകല്പ്പന പ്രകാരമുള്ള റിവൈസ്ഡ് എസ്റ്റിമേറ്റിന് ഭരണാനുമതിയും സാങ്കേതികാനുമതിയും നല്‍കി ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച് പ്രവര്‍ത്തി തുടങ്ങാനുള്ള ഘട്ടത്തിലാണ്. ഈ പദ്ധതിയുടെ ജല സംഭരണ ഏരിയ മുളിയാര്‍, ചെമ്മനാട്, ബേഡഡുക്ക പഞ്ചായത്തുകളിലാണ് വരുന്നത്. വലിയ രണ്ട് കുന്നുകള്‍ക്കിടയിലുള്ള ബാവിക്കരയില്‍ തടയണ നിര്‍മിച്ച് കാസര്‍കോട് മുനിസിപ്പാലിറ്റിയും ചെങ്കള മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലും ഉള്ളവര്‍ക്ക് നല്‍കുന്നതോടൊപ്പം പദ്ധതി സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകള്‍ക്കും ഇതിന്റെ പ്രയോജനം ലഭ്യമാക്കിത്തരണമെന്ന് പ്രദേശത്ത് ഇതിനായി രൂപീകരിച്ച ഗ്രാമീണ ആക്ഷന്‍ കമ്മിറ്റിയും നാട്ടുകാരും ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇതിനായി അവര്‍ മുന്നോട്ട് വെക്കുന്ന ചെറിയ നിര്‍ദ്ദേശം ഇപ്പോള്‍ നിര്‍മ്മിക്കുന്ന ബാവിക്കര തടയണയോട് ചേര്‍ന്ന് ട്രാക്ടര്‍ പോകുന്ന ഒരു പാത കൂടി ഉണ്ടാക്കിയാല്‍ വര്‍ഷങ്ങളായി ഗതാഗത മാര്‍ഗ്ഗമില്ലാതെ ചുറ്റിത്തിരിയുന്ന ഗ്രാമീണര്‍ക്കും വെള്ളം ഉയരുന്നതൊടൊപ്പം കൃഷി സ്ഥലം നഷ്ട്‌പ്പെടുന്ന കര്‍ഷകര്‍ക്കും പരമ്പരാഗതമായ വഴികള്‍ തടസപ്പെടുത്തുന്നവര്‍ക്കും ഏറെ സഹായകരമാകും. നിര്‍ദ്ദിഷ്ട ബാവിക്കര പദ്ധതിയിലേക്ക് എന്‍ എച്ച് 66 ല്‍ നിന്ന് കേവലം 3 കിമീ. ദൂരം മാത്രമാണുള്ളത്. ഇത് ഭാവിയില്‍ ഒരു ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ഈ വിഷയങ്ങളൊക്കെ പരിഗണിച്ച് ഗ്രാമീണ കര്‍ഷകര്‍ക്കും ടൂറിസം വികസനത്തിനും വെള്ളം ഉയരുക വഴി പരമ്പരാഗത വഴികള്‍ തടസപ്പെടുന്ന പ്രദേശ വാസികള്‍ക്കും ഉപകാരപ്പെടുന്ന തരത്തില്‍ ബാവിക്കര തടയണയോട് ചേര്‍ന്ന് ട്രാക്ടര്‍ വേ കൂടി നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്കും ബന്ധപ്പെട്ടവര്‍ക്കും കെ. കുഞ്ഞിരാമന്‍ എം.എല്‍.എ നിവേദനം നല്‍കി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?