പെട്രോള്‍, ഡീസല്‍ വില അനിയന്ത്രിതമായി കുതിച്ചു കയറുന്നു; ഇന്ധനങ്ങളുടെ എക്‌സൈസ് തീരുവ കുറയ്ക്കില്ല, കടുത്ത നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: (www.kvartha.com 11.09.2018) പെട്രോള്‍, ഡീസല്‍ വില അനിയന്ത്രിതമായി കുതിച്ചു കയറുന്നതിനിടെ ഇന്ധനങ്ങളുടെ എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്ന കടുത്ത നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍. നികുതി കുറച്ചാല്‍ അത് വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്തുന്നതിനെ പ്രതികൂലമായി ബാധിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
പെട്രോളിന് ലിറ്ററിന് 19.47 രൂപയും ഡീസലിന് 15.33 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് നികുതിയായി ഈടാക്കുന്നത്. സംസ്ഥാനങ്ങള്‍ അവരുടെ രീതി അനുസരിച്ചും എക്‌സൈസ് നികുതി ഈടാക്കുന്നുണ്ട്.
ഇന്ധന വില വര്‍ധന നിയന്ത്രിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. ആഗോള തലത്തിലുള്ള ഘടകങ്ങളാണ് വിലവര്‍ധനയ്ക്ക് അടിസ്ഥാനമെന്നാണ് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞത്. എണ്ണ ഉത്പാദക രാജ്യങ്ങള്‍ കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെനിസ്വേലയിലെ സാമ്പത്തിക മാന്ദ്യവും ഇറാനു മേല്‍ യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയതും എണ്ണ വിലയില്‍ പ്രതിഫലിക്കുന്നു. ഇതിലൊന്നും സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ തുടര്‍ച്ചയായ 42-ാം ദിവസവും ഇന്ധനവില കൂടി. ചൊവ്വാഴ്ച വീണ്ടും 15 പൈസ വീതം വര്‍ധിപ്പിച്ചതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 82.95 രൂപയായി. ഡീസലിന് 76.95 രൂപയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 84.19 രൂപയും ഡീസലിന് 78.14 രൂപയുമാണ് ചൊവ്വാഴ്ചത്തെ വില. കോഴിക്കോട് യഥാക്രമം 83.11, 77.15 എന്നിങ്ങനെയാണ് വില. മൂന്നാഴ്ച കൊണ്ടു പെട്രോളിനു 3.35 രൂപയും ഡീസലിന് 4.04 രൂപയുമാണു കൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Petrol, Diesel prices go up again amid protests, New Delhi, News, Business, Trending, Petrol Price, Diesel, National.
Keywords: Petrol, Diesel prices go up again amid protests, New Delhi, News, Business, Trending, Petrol Price, Diesel, National.
Powered by Info News For You

Comments
Post a Comment