കേരളത്തെ ദുരിതത്തില്‍ നിന്നും കൈപിടിക്കാന്‍ ലൈവ് എക്‌സ്പ്രസ് ഗ്രൂപ്പും
തൃക്കരിപ്പൂര്‍ (www.evisionnews.co): പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തെ സഹായിക്കാന്‍ ലൈവ് എക്‌സ്പ്രസ് എന്ന വാട്‌സ് ആപ്പും കൈകോര്‍ത്തു. നാട്ടിലും വിദേശ രാജ്യങ്ങളിലുമായി കേരളത്തിലെ ഒട്ടുമിക്ക ജില്ലകളില്‍ നിന്നുള്ള അറുപതില്‍ കൂടുതല്‍ അംഗങ്ങളായുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പ് നിരാലംബരും നിരാശ്രയരുമായ ജനങ്ങളിലേക്ക് സാന്ത്വനമേകാനും കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ സജീവ ഇടപെടലുകള്‍ നടത്താനും വേണ്ടിയാണ് രൂപീകരിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലൈവ് എക്‌സ്പ്രസ് ഗ്രൂപ്പ് സാമൂഹിക കൂട്ടായ്മയിലൂടെ സമാഹരിച്ച ഫണ്ട് തൃക്കരിപ്പൂര്‍ പോളിടെക്കില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലെത്തിച്ച് തഹസില്‍ദാര്‍ വിനോദ് കുമാറിന് കൈമാറി. ഗ്രൂപ്പ് പ്രതിനിധികളായ ജാബിര്‍, എം.ടിപി ഹാഷിം, ആംബാത്ത് നേതൃത്വം നല്‍കി.
Powered by Info News For You

Comments
Post a Comment