ഹര്‍ത്താലിനെതിരെ സ്റ്റേ ആവശ്യപ്പെട്ട് ബി ജെ പി നേതാവ് കോടതിയിലെത്തിയത് കോടതി അവധി ദിനത്തില്‍; ആഘോഷമാക്കി ട്രോളര്‍മാര്‍

കൊച്ചി: (www.kvartha.com 10.09.2018) ഹര്‍ത്താലിനെതിരെ സ്‌റ്റേ ചോദിച്ച് ബി ജെ പി നേതാവ് ടി ജി മോഹന്‍ദാസ് കോടതിയില്‍ ചെന്നത് കോടതി അവധി ദിനത്തില്‍. ടി ജി മോഹന്‍ദാസ് തന്നെ ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുമഴയാണ്.

ഞായറാഴ്ച്ചയാണ് ബിജെപി ഇന്റലക്ച്വല്‍ സെല്‍ മേധാവിയായ ടി ജി മോഹന്‍ദാസ് ഹര്‍ത്താലിനെതിരെ സ്‌റ്റേ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി അവധിയായതിനാല്‍ സ്‌റ്റേ ലഭിച്ചില്ല.


ഇക്കാര്യം ഇദ്ദേഹം തന്നെ ട്വിറ്ററിലൂടെ വെളിപ്പെടുത്തുകയും ചെയ്തു. പലരുടെയും ആവശ്യപ്രകാരം ഹര്‍ത്താലിനെതിരെ ഒരു സ്‌റ്റേ ഓര്‍ഡര്‍ കിട്ടാന്‍ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും അവധി ദിവസമായതിനാല്‍ പ്രവര്‍ത്തിക്കാനാകില്ലെന്ന് മറുപടി കിട്ടുകയായിരുന്നു. പിന്‍വാങ്ങി.. എന്നായിരുന്നു മോഹന്‍ദാസിന്റെ ട്വീറ്റ്. ബി ജെ പി നേതാവിന്റെ മണ്ടത്തരം സോഷ്യല്‍ മീഡിയയില്‍ ട്രോളര്‍മാര്‍ ഉത്സവമാക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, BJP, Leader, Court, Stay order, Harthal, Trending, BJP Leader approached court on off day


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?