വിമാനത്തിനുള്ളില്‍ ബിജെപി പ്രസിഡന്റിന് മുന്‍പില്‍ മോഡി സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയ വിദ്യാര്‍ത്ഥിനി അറസ്റ്റില്‍

ചെന്നൈ: (www.kvartha.com 04.09.2018) വിമാനത്തിനുള്ളില്‍ ബിജെപി വിരുദ്ധ മുദ്രാവാക്യം മുഴക്കിയ വിദ്യാര്‍ത്ഥിനിയെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ബിജെപി പ്രസിഡന്റ് തമിഴിസൈ സൗന്ദരാജന്റെ സാമീപ്യത്തിലാണ് സോഫിയ ലൂയിസ് മുദ്രാവാക്യം മുഴക്കിയത്.

കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ സോഫിയ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിച്ചു. തുടര്‍ന്ന് വിമാനമിറങ്ങിയിട്ടും എയര്‍പോര്‍ട്ടില്‍ വെച്ച്  സൗന്ദരാജനും സോഫിയയും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

'Down with BJP's fascist government': Student arrested for raising slogans in front of Tamil Nadu party chief

വിമാനത്തിനുള്ളില്‍ വെച്ചല്ല മുദ്രാവാക്യം മുഴക്കേണ്ടതെന്നും വിമാനത്തിനകം ഒരു പൊതു സ്ഥലമല്ലെന്നും സൗന്ദരാജന്‍ പറയുന്നത് വീഡിയോകളില്‍ വ്യക്തമാണ്. എന്റെ മുഖത്ത് നോക്കി ബിജെപി ഫാസിസ്റ്റ് സര്‍ക്കാരിന് അധികാരം നഷ്ടപ്പെടണമെന്ന് പറയുമ്പോള്‍ ഞാന്‍ മൗനം പാലിക്കണമോ? ഇതാണോ അഭിപ്രായ സ്വാതന്ത്ര്യം എന്നും സൗന്ദരാജന്‍ ചോദിക്കുന്നുണ്ട്.

കാനഡ മോണ്ട്രിയല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയാണ് സോഫിയ ലൂയിസ്. സോഫിയക്ക് പിന്നില്‍ ഏതെങ്കിലും സംഘടനയുണ്ടോ എന്നും അന്വേഷിക്കണമെന്ന് സൗന്ദരാജന്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സോഫിയ ഒരു തീവ്രവാദിയാണെന്ന് സൗന്ദരാജന്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഫാസിസ്റ്റ് എന്ന വാക്ക് ഒരു നിഷ്‌കളങ്കയ്ക്ക് ഉപയോഗിക്കാനാകില്ല. ഞാനവളെ ചോദ്യം ചെയ്തപ്പോള്‍ അവള്‍ പറഞ്ഞത് അവള്‍ക്ക് അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നാണ്. അവള്‍ ഉറക്കെ മുദ്രാവാക്യം വിളിക്കുകയും ഫാസിസ്റ്റ് എന്ന വാക്ക് ഉപയോഗിക്കുകയും ചെയ്തു. ഒരു തീവ്രവാദിയെ അവഗണിക്കേണ്ടെന്ന് കരുതി. അതുകൊണ്ടാണ് പരാതി നല്‍കിയതെന്നും തമിഴിസൈ സൗന്ദരാജന്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Speaking to The Indian Express, Tamilisai claimed that Lois was a terrorist. She said a person using the word ‘fascist’ cannot be an “innocent” person. “No innocent girl will use that word. I questioned her. She replied that she has the right to freedom of expression. She shouted that slogan and used the word ‘fascist’, raising her fist and all. I thought I shouldn’t ignore a terrorist, so I filed a petition,” she said.

Keywords: National, BJP, Student, Arrested 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?