റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് തെറിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെ എസ് ആര്‍ ടി സി ബസിനിടിയില്‍പ്പെട്ട് മരിച്ചു
തിരുവനന്തപുരം: (www.kvartha.com 24.09.2018) കെ എസ് ആര്‍ ടി സി ബസിനിടിയില്‍പ്പെട്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. മുട്ടത്തറ ജംഗ്ഷന് സമീപത്താണ് സംഭവം. കോര്‍ദോവ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മുട്ടത്തറ പള്ളിത്തെരുവ് മാതാ പ്ലാസ്റ്റിക്‌സിന് എതിര്‍വശത്ത് താമസിക്കുന്ന നജീമയുടെ മകള്‍ അന്‍സിയ(16) ആണ് മരിച്ചത്.
സ്‌കൂള്‍ വിട്ടതിന് ശേഷം നജീമയോടൊപ്പം ട്യൂഷന് പോകാനായി റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന് മുന്നില്‍ച്ചെന്ന് വീണ അന്‍സിയയുടെ ദേഹത്തുകൂടി വാഹനം കയറിയിറങ്ങുകയായിരുന്നു.
സംഭവസ്ഥലത്ത് വെച്ച് തന്നെ അന്‍സിയ മരണപ്പെട്ടിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Accident, KSRTC, Student, Obituary, Ansiya, SSLC student dies in accident

Powered by Info News For You

Comments
Post a Comment