കാസര്‍കോട് സ്വദേശിയായ മയക്കുമരുന്ന് കടത്തുകാരനെ തേടി കര്‍ണാടക പോലീസെത്തി; യുവാവ് അതിവിദഗ്ദ്ധമായി രക്ഷപ്പെട്ടു

ചെറുവത്തൂര്‍: (www.kasargodvartha.com 13.09.2018) കര്‍ണാടകയിലെ മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശിയായ യുവാവിനെ തേടി കര്‍ണാടക പോലീസ് എത്തി. പടന്നയിലെ ഒരു യുവാവിനെ തേടിയാണ് കര്‍ണാടക നര്‍ക്കോട്ടിക് സെല്‍ വിഭാഗം കഴിഞ്ഞ ദിവസം പടന്നയിലെത്തിയത്. എന്നാല്‍ കര്‍ണാടക പോലീസ് എത്തിയ വിവരമറിഞ്ഞ് യുവാവ് തന്ത്രപൂര്‍വ്വം മുങ്ങുകയായിരുന്നു.

കര്‍ണാടകയിലെ ഹുബ്ലി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നും വന്‍തോതില്‍ മയക്കുമരുന്ന് കേരളത്തിലേക്ക് കടത്തുന്നതില്‍ പ്രധാനിയാണത്രെ കര്‍ണാടക പോലീസ് അന്വേഷിച്ചെത്തിയ യുവാവ്. പലപ്പോഴും അന്യസംസ്ഥാനത്ത് കഴിയുന്ന യുവാവ് പടന്നയിലെത്തുന്നത് അപൂര്‍വ്വമാണത്രെ. പടന്നയില്‍ ഇയാള്‍ മാന്യമായിട്ടാണ് ജീവിക്കുന്നത്.

കര്‍ണാടകത്തിലെ ഒരു കേസില്‍ പിടികിട്ടേണ്ട പ്രതിയായ ഇയാളുടെ മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയാണ് കര്‍ണാടക നര്‍ക്കോട്ടിക് സെല്‍ പടന്നയിലെത്തിയത്. കര്‍ണാടക പോലീസ് എത്തിയതറിഞ്ഞ് നാട്ടില്‍ നിന്നും മുങ്ങിയ ഇയായുടെ മൊബൈല്‍ ഫോണ്‍ പിന്നീട് കണ്ണൂര്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചതിനെ തുടര്‍ന്ന് കര്‍ണാടക പോലീസ് ഇയാളെ പിന്തുടരുകയാണ്. ഇയാള്‍ക്കു വേണ്ടി കേരള എക്സൈസ് വിഭാഗവും കഴിഞ്ഞ ദിവസം അന്വേഷണം നടത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Cheruvathur, Karnataka, Police, Youth, Top-Headlines, Karnataka Police's investigation for Kasaragod native
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?