വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം കാറില്‍ കൊണ്ടുപോകുന്നതിനിടെ മറ്റൊരു സംഘം കാറിടിപ്പിച്ച് കൊള്ളയടിച്ചു
കോഴിക്കോട്: (www.kasargodvartha.com 16.09.2018) വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം കാറില്‍ കൊണ്ടുപോകുന്നതിനിടെ മറ്റൊരു സംഘം കാറിടിപ്പിച്ച് തട്ടിയെടുത്ത് രക്ഷപ്പെട്ടു. നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ സ്വര്‍ണമാണ് സംഘത്തില്‍ നിന്നും മറ്റൊരു സംഘം തട്ടിയെടുത്തത്. ഭക്ഷണം പാകം ചെയ്യുന്ന പാത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ കടത്തിയ 560 ഗ്രാം സ്വര്‍ണമാണ് മറ്റൊരു സംഘം തട്ടിയെടുത്തതെന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്.
സ്വര്‍ണം കടത്തിക്കൊണ്ടുവന്നയാള്‍ സ്വര്‍ണം രണ്ടംഗ സംഘത്തിനു കൈമാറുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് കൊടുവള്ളിയില്‍ എത്തിക്കാന്‍ നിര്‍ദേശിച്ചു. ഇവര്‍ സഞ്ചരിച്ച കാറിനു നേരെയാണ് ആക്രമണമുണ്ടായത്. തൃശൂര്‍ ഭാഗത്തേക്കു പോയിരുന്ന കാറിനു പുറകില്‍ അക്രമികളുടെ കാര്‍ കൊണ്ടുവന്ന് ഇടിപ്പിക്കുകയായിരുന്നു. ഇവര്‍ കാര്‍ നിര്‍ത്താതെ മുന്നില്‍ കയറി പെട്ടെന്നു ബ്രേക്ക് ചെയ്തതോടെ കാറിനു മുമ്പിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ തകര്‍ന്നു.
കോഴിക്കോട് കൊടുവള്ളി സ്വദേശികളായ പുതിയോട്ടില്‍ അര്‍ഷാദ് (27), കപ്പൂക്കര നിഷാദ് (ഉവൈസ്-28) എന്നിവരാണ് കാറിലുണ്ടായിരുന്നത്. അക്രമികള്‍ ചുറ്റിക കൊണ്ട് ഡ്രൈവര്‍ സീറ്റിനോടു ചേര്‍ന്ന ചില്ല് അടിച്ചു തകര്‍ത്തു. തുടര്‍ന്ന് നിഷാദിനെ വലിച്ചു പുറത്തിട്ട് ആക്രമിച്ച് സ്വര്‍ണം കൊള്ളയടിക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കാറിലുണ്ടായിരുന്ന സ്വര്‍ണം കൈക്കലാക്കിയശേഷം അര്‍ഷാദിനെ അക്രമി സംഘം വന്ന കാറില്‍ ബലമായി കയറ്റി രണ്ടു കാറുകളുമായി കടന്നു. അര്‍ഷാദിനെ ആറു കിലോമീറ്റര്‍ അകലെ കൊടകര പുത്തൂക്കാവ് ഭാഗത്ത് ഇറക്കിവിട്ട ശേഷം സംഘം രക്ഷപ്പെടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kozhikode, Top-Headlines, Gold, Airport, Robbery, Car, Gold robbed after vehicle hit another vehicle.
സ്വര്‍ണം കടത്തിക്കൊണ്ടുവന്നയാള്‍ സ്വര്‍ണം രണ്ടംഗ സംഘത്തിനു കൈമാറുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് കൊടുവള്ളിയില്‍ എത്തിക്കാന്‍ നിര്‍ദേശിച്ചു. ഇവര്‍ സഞ്ചരിച്ച കാറിനു നേരെയാണ് ആക്രമണമുണ്ടായത്. തൃശൂര്‍ ഭാഗത്തേക്കു പോയിരുന്ന കാറിനു പുറകില്‍ അക്രമികളുടെ കാര്‍ കൊണ്ടുവന്ന് ഇടിപ്പിക്കുകയായിരുന്നു. ഇവര്‍ കാര്‍ നിര്‍ത്താതെ മുന്നില്‍ കയറി പെട്ടെന്നു ബ്രേക്ക് ചെയ്തതോടെ കാറിനു മുമ്പിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ തകര്‍ന്നു.
കോഴിക്കോട് കൊടുവള്ളി സ്വദേശികളായ പുതിയോട്ടില്‍ അര്‍ഷാദ് (27), കപ്പൂക്കര നിഷാദ് (ഉവൈസ്-28) എന്നിവരാണ് കാറിലുണ്ടായിരുന്നത്. അക്രമികള്‍ ചുറ്റിക കൊണ്ട് ഡ്രൈവര്‍ സീറ്റിനോടു ചേര്‍ന്ന ചില്ല് അടിച്ചു തകര്‍ത്തു. തുടര്‍ന്ന് നിഷാദിനെ വലിച്ചു പുറത്തിട്ട് ആക്രമിച്ച് സ്വര്‍ണം കൊള്ളയടിക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കാറിലുണ്ടായിരുന്ന സ്വര്‍ണം കൈക്കലാക്കിയശേഷം അര്‍ഷാദിനെ അക്രമി സംഘം വന്ന കാറില്‍ ബലമായി കയറ്റി രണ്ടു കാറുകളുമായി കടന്നു. അര്‍ഷാദിനെ ആറു കിലോമീറ്റര്‍ അകലെ കൊടകര പുത്തൂക്കാവ് ഭാഗത്ത് ഇറക്കിവിട്ട ശേഷം സംഘം രക്ഷപ്പെടുകയായിരുന്നു.
Keywords: Kerala, News, Kozhikode, Top-Headlines, Gold, Airport, Robbery, Car, Gold robbed after vehicle hit another vehicle.
Powered by Info News For You

Comments
Post a Comment