സംസ്ഥാന ഇലക്ട്രിക് വെഹിക്കിള്‍ നയം അംഗീകരിച്ചു
തിരുവനന്തപുരം:(www.kvartha.com 27/09/2018) സംസ്ഥാനത്തിന്റെ ഇലക്ട്രിക് വെഹിക്കിള്‍ നയം മന്ത്രിസഭ അംഗീകരിച്ചു. വാഹനഗതാഗതം വലിയ പരിധിവരെ ഇപ്പോള്‍ ഫോസില്‍ ഇന്ധനം ആശ്രയിച്ചുളളതാണ്. അത് മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണവും ആരോഗ്യവിപത്തും കണക്കിലെടുത്താണ് പുതിയ നയം അംഗീകരിച്ചത്. മലിനീകരണം കുറയ്ക്കുന്നതിനും ഇന്ധനം ലാഭിക്കുന്നതിനും പടിപടിയായി ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതലായി ഉപയോഗപ്പെടുത്തുകയാണ് നയത്തിന്റെ ലക്ഷ്യം.
ആറായിരത്തിലധികം ബസുകളുളള കെഎസ്ആര്‍ടിസി പടിപടിയായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതാണ്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുമ്പോള്‍ കൂടുതല്‍ തൊഴിലവസരം ഉണ്ടാക്കാന്‍ കഴിയും. ഇലക്ട്രിക് മോട്ടോറുകളും ബാറ്ററികളും ഉള്‍പ്പെടെയുളള ഭാഗങ്ങള്‍ സംസ്ഥാനത്തു തന്നെ ഉല്‍പാദിപ്പിക്കാന്‍ കഴിയും. ഓട്ടോറിക്ഷ പോലുളള വാഹനങ്ങള്‍ ഇലക്ട്രിക് മോട്ടോറുകളിലേക്ക് മാറുമ്പോള്‍ ഇന്ധനച്ചെലവ് ഗണ്യമായി കുറയ്ക്കാനും സാധിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, KSRTC, State Electric Vehicle policy approved

Powered by Info News For You

Comments
Post a Comment