ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ് ചന്ദ്രന്‍ മുട്ടത്ത് ഏറ്റുവാങ്ങി
തിരുവനന്തപുരം: (www.kasargodvartha.com 05.09.2018) അധ്യാപകരുടെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ പേരില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് വിദ്യാഭ്യാസ മന്ത്രി ഡോ. സി.രവീന്ദ്രനാഥില്‍ നിന്നും അധ്യാപകനും ഫോക് ലോര്‍ എഴുത്തുകാരനുമായ ചന്ദ്രന്‍ മുട്ടത്ത് ഏറ്റുവാങ്ങി. അധ്യാപക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ നടന്ന ചടങ്ങിനോടനുബന്ധിച്ചാണ് അവാര്‍ഡ് ദാനം നടത്തിയത്.
വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ കെ.വി. മോഹന്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 10,000 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്.
തെയ്യത്തിന്റെ ആദിരൂപവും, ഉല്‍പത്തിയും ചരിത്രവും സംബസിച്ച വൈജ്ഞാനിക ഗവേഷണ പഠന ഗ്രന്ഥം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പ്രസിദ്ധീകരിച്ചത്. കേരള ഫോക് ലോര്‍ അക്കാദമി പ്രത്യേക പുരസ്‌കാരം, ദേശീയോദ് ഗ്രഥന അവാര്‍ഡ്, ചിറക്കല്‍ ടി. ബാലകൃഷണര്‍ നായര്‍ അവാര്‍ഡ്, ജീവന്‍ ടി.വി. അറ്റ്‌ലസ് അവാര്‍ഡ് തുടങ്ങിയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
സുഭാഷ് ചന്ദ്ര ബോസിന്റെ മരണ രഹസ്യം, കര്‍ഷക തെയ്യങ്ങള്‍, ജലസഞ്ചാര തെയ്യങ്ങള്‍, തട്ടുംദളം തെയ്യം മുഖത്തെഴുത്തുക്കളെക്കുറിച്ചുള്ള പഠനം, അനുഷ്ഠാന ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍, കല്ലുമ്മക്കായ, മദര്‍ തെരേസ തുടങ്ങി പന്ത്രണ്ടോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മഞ്ചേശ്വരം ഹേരൂര്‍ മീപ്പിരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Thiruvananthapuram, Top-Headlines, Award, Chandran-Muttath, Joseph Mundassery award handed over to Chandran Muttath
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment