മുല്ലപ്പള്ളിയുടെ 'കെപിസിസി ജീവിതം' ഭദ്രമായേക്കില്ല; പൊട്ടിത്തെറി രൂക്ഷം
തിരുവനന്തപുരം: (www.kvartha.com 23.09.2018) കെപിസിസി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രനെ നിയമിച്ചതിനെതിരേയും വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ നിയമനത്തിനെതിരേയും പാര്‍ട്ടിയില്‍ ഉരുള്‍പൊട്ടല്‍ രൂക്ഷം. ഷാനിമോള്‍ ഉസ്മാനെ അവസാന നിമിഷം വെട്ടി എം ഐ ഷാനവാസിനെ വര്‍ക്കിംഗ് പ്രസിഡന്റാക്കിയതും താല്‍ക്കാലിക പ്രസിഡന്റായിരുന്ന മുതിര്‍ന്ന നേതാവ് എം എം ഹസനെ യുഡിഎഫ് കണ്‍വീനറാക്കുന്നത് ഉമ്മന്‍ ചാണ്ടി പക്ഷം പൊളിച്ചതിനെതിരെയും പ്രതിഷേധം ശക്തമാണ്.
ബെന്നി ബഹനാനെ യുഡിഎഫ് കണ്‍വീനറാക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ കടുംപിടുത്തമാണത്രേ വിജയിച്ചത്. വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവരെ കെപിസിസി ഭാരവാഹിത്വത്തില്‍ നിന്നു നീക്കാനും നീക്കമുണ്ടെന്നാണ് ആരോപണം.
കെ മുരളീധരനെ തെരഞ്ഞെടുപ്പു പ്രചാരണ സമിതി അധ്യക്ഷനാക്കിയതിനെതിരേയാണ് കോണ്‍ഗ്രസ് പാളയത്തിലെ മറ്റൊരു പട. മുരളീധരന്‍ ഉമ്മന്‍ ചാണ്ടി പക്ഷവുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതിന്റെ പ്രതിഫലമാണ് പുതിയ പദവി എന്നാണ് സൂചന. ചാരക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സമീപദിനങ്ങളിലുണ്ടായ വിവാദത്തിലും ചര്‍ച്ചകളിലും മുരളീധരന്‍ എ ഗ്രൂപ്പിനെതിരേ മൃദുനിലപാട് സ്വീകരിച്ചതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചാരക്കേസിന്റെ പേരില്‍ കെ കരുണാകരനെ രാജിവയ്പിച്ചതിനേതിരേ ഐ ഗ്രൂപ്പുകാരിയായ പത്മജ വേണുഗോപാല്‍ എ ഗ്രൂപ്പ് നേതാക്കളെ പരോക്ഷമായി കടന്നാക്രമിച്ചപ്പോഴും മുരളീധരന്‍ നിശ്ശബ്ദനായിരുന്നു. അതിനു പിന്നാലെയാണ് മുരളീധരന്‍ തെരഞ്ഞെടുപ്പു പ്രചാരണ സമിതി അധ്യക്ഷനായത്.
അതിനിടെ, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് വനിതാ, മുസ്‌ലിം പ്രാതിനിധ്യം കാര്യമായി ഉണ്ടാകണമെന്ന രാഹുല്‍ ഗാന്ധിയുടെ തീരുമാനം ഹസനും ഷാനിമോള്‍ക്കും ഗുണകരമാകും എന്നാണ് മറ്റൊരു വാദം. ഷാനിമോള്‍ക്ക് ഉറച്ച സീറ്റ് കിട്ടുമത്രേ. ഹസനു വയനാട് സീറ്റ് നല്‍കും എന്ന സൂചന കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
മുല്ലപ്പള്ളി അഴിമതി വിരുദ്ധനും ആദര്‍ശധീരനുമാണെന്നൊക്കെ പറയുന്നുണ്ടെങ്കിലും അദ്ദേഹം കെപിസിസിയെ നയിക്കാന്‍ പ്രാപ്തനാണോ എന്ന സംശയമാണ് ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thiruvananthapuram, News, Politics, Congress, Mullappalli Ramachandran, KPCC, Oommen Chandy, Mullappaliy's KPCC Life may not peaceful

Powered by Info News For You

Comments
Post a Comment