കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മഹാസഖ്യമുണ്ടാക്കിയാല്‍ ബി ജെ പിയെ പരാജയപ്പെടുത്താം; അടിത്തറ നഷ്ടപ്പെടുമ്പോള്‍ വര്‍ഗീയത വളര്‍ത്തുന്നത് ബി ജെ പിയുടെ സ്ഥിരം ശൈലി: ഷബ്‌നം ഹാഷ്മി

കാസര്‍കോട്: (www.kasargodvartha.com 21.09.2018) കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്യത്ത് മഹാസഖ്യമുണ്ടാക്കിയാല്‍ ബി ജെ പിയെ വരുന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ കഴിയുമെന്നും ഇല്ലെങ്കില്‍ ബി ജെ പി തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്നും പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തക ഷബ്‌നം ഹാഷ്മി പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കാകയായിരുന്നു അവര്‍.

വെള്ളിയാഴ്ച വൈകിട്ട് കാസര്‍കോട് നിന്നാരംഭിക്കുന്ന, ഇന്ത്യ കാക്കാന്‍ സ്ത്രീ സമരമുന്നണി നടത്തുന്ന ദേശീയ യാത്ര (സമാധാന സംവാദയാത്ര) ഉദ്ഘാടനത്തിനെത്തിയതായിരുന്നു ഷബ്‌നം ഹാഷ്മി. ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവത്തിന് തന്നെ വര്‍ഗീയതയുടെ അടിത്തറയിളകി എന്ന ഭീതിയുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം നടത്തിയ പ്രസ്താവനങ്ങള്‍ ഇതിന് തെളിവാണ്. ആര്‍ എസ് എസിന്റെ ന്യൂനപക്ഷ പ്രേമം കാപട്യമാണെന്ന് ഹാഷ്മി കുറ്റപ്പെടുത്തി.

പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റവും രൂപയുടെ മൂല്യത്തകര്‍ച്ചയുമെല്ലാം സജീവ ചര്‍ച്ചയാകുമ്പോള്‍ അതില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടുകയെന്നതാണ് നരേന്ദ്ര മോദിയുടെയും, അമിത് ഷായുടെയും ഇപ്പോഴത്തെ തന്ത്രം. രാജ്യം കടുത്ത അരക്ഷിതാവസ്ഥ നേരിടുകയാണ്. പ്രതിസന്ധി നേരിടുമ്പോഴെല്ലാം ആദ്യം അതിന്റെ പ്രധാന ഇരകളാകുന്നത് സ്ത്രീകളാണ്. ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഇരകളാണ് എക്കാലത്തും സ്ത്രീകള്‍. കത്വയിലും ഉന്നാവോയിലും നടന്ന ബലാത്സംഘക്കേസുകളില്‍ ഭരണകൂടം നിലകൊണ്ടത് സ്ത്രീവിരുദ്ധ പക്ഷത്താണ്. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു നേരെയും ഏറ്റവും കൂടുതല്‍ ഇരകളാകുന്നത് സ്ത്രീകളാണെന്നും ഷബ്‌നം ഹാഷ്മി കൂട്ടിച്ചേര്‍ത്തു. കന്യാസ്ത്രീകളുടെ സമരത്തിനെതിരെ രംഗത്തുവന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നടപടിയെ അപലപിക്കുന്നതായും അവര്‍ പറഞ്ഞു. സ്ത്രീകള്‍ സമരത്തിലിറങ്ങിയാല്‍ മാത്രമേ സമൂഹത്തിന്റെ ഭയം ഒഴിവാക്കാന്‍ കഴിയുകയുള്ളൂ.

മുത്തലാഖ് വിഷയത്തില്‍ ഓഡിനന്‍സ് കൊണ്ടുവരുന്നത് ഇന്ധന വില വര്‍ദ്ധനവില്‍ നിന്നും രാജ്യത്തെ മറ്റു പ്രശ്‌നങ്ങളില്‍ നിന്നുമാണെന്നും അവര്‍ കുറ്റപ്പെടുത്തി. പരമോന്നത നീതിപീഠം തന്നെ മുത്തലാഖ് നിരോധിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ വിവാദം ഉണ്ടാക്കേണ്ട കാര്യമില്ലെന്നും അവര്‍ പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മാത്രമേ ഇല്ലാതായ ജനാധിപത്യ സംവിധാനം തിരിച്ചുകൊണ്ടുവരാന്‍ കഴിയുകയുള്ളൂവെന്നും അവര്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ രാജകുമാരി ഡോഗ്രീന്‍, പി വി ഷെബി, ടി ഹരിദാസ്, ഷഫീഖ് നസറുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു.

ബാത്തേന്‍ അമന്‍കി യാത്ര വെള്ളിയാഴ്ച വൈകിട്ട് ആരംഭിക്കും

കാസര്‍കോട്: ഇന്ത്യയെ കാക്കാന്‍ സ്ത്രീ സമര മുന്നണി ദേശീയ തലത്തില്‍ നടക്കുന്ന ബാത്തേന്‍ അമന്‍കി യാത്രയുടെ കേരള പര്യടനം വെള്ളിയാഴ്ച വൈകിട്ട് കാസര്‍കോട്ടുനിന്നുമാരംഭിക്കും. സമാധാനം, സ്‌നേഹം, ഭരണഘടന മല്യങ്ങളുടെ പരിരക്ഷ എന്നീ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് യാത്ര. അഞ്ചു ജാഥകളിലൊന്നാണ് കാസര്‍കോട്ടു നിന്നാരംഭിക്കുന്നത്. സെപ്തംബര്‍ 25 ന് വൈകിട്ട് മാനന്തവാടിയില്‍ കേരള പര്യടനം  സമാപിക്കും. മല്ലിക സാരാഭായ്, ഷബാന തസ്മി, ഷബ്‌നം ഹാഷ്മി, അരുണ റോയ്, ആനി രാജ്യത്ര ദൈബിരു, അപര്‍ണ സെന്‍, നിഷ അഗര്‍വാള്‍, കവിത കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, BJP, Congress, Top-Headlines, Shabnam Hashmi against BJP
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?