ചാരക്കേസ് വിഷയത്തില്‍ ഒരക്ഷരം പോലും പ്രതികരിക്കാനില്ല: ചെന്നിത്തല

കാഞ്ഞങ്ങാട്: (www.kvartha.com 15.09.2018) ചാരക്കേസ് വിഷയത്തില്‍ ഒരക്ഷരം പോലും പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാഞ്ഞങ്ങാട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പരമോന്നത നീതിപീഠമെടുത്ത തീരുമാനം അനുസരിച്ച് മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു.

കാഞ്ഞങ്ങാട്ട് നടന്ന യുഡിഎഫ് കാസര്‍കോട് പാര്‍ലമെന്റ് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം കാഞ്ഞങ്ങാട്ടെത്തിയത്. നോട്ട് നിരോധനവും, ഇന്ധന വിലവര്‍ദ്ധനവും, അഴിമതിയും, ജിഎസ്ടിയും വായ്പ്പാ തട്ടിപ്പും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ പാടേ തകര്‍ത്ത് കളഞ്ഞിരിക്കുകയാണെന്നും  ഇനിയും മോഡിയെ അധികാരത്തില്‍ നിലനിര്‍ത്തിയാല്‍ രാജ്യം വന്‍ അപകടത്തിലേക്ക് പോകും. ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മോഡി ഭരണത്തെ തൂത്തെറിയാന്‍ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Kerala, kanhangad, News, Ramesh Chennithala, Congress, ISRO, Case, Police, Court, Politics, Chennithala on ISRO case

Keywords: Kerala, kanhangad, News, Ramesh Chennithala, Congress, ISRO, Case, Police, Court, Politics, Chennithala on ISRO case 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?