ദിലീപിനെ തിരിച്ചെടുത്തത് ചോദ്യം ചെയ്ത് വീണ്ടും അമ്മയ്ക്ക് കത്ത്; ഒരാഴ്ചയ്ക്കുള്ളില്‍ നടപടി വേണമെന്ന് ഡബ്ല്യു സി സി
കൊച്ചി:(www.kvartha.com 18/09/2018) ഓടുന്ന കാറില്‍ യുവനടി പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തത് ചോദ്യം ചെയ്ത് അമ്മയ്ക്ക് വീണ്ടും കത്ത് നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ നടപടി വേണമെന്നാവശ്യപ്പെട്ടാണ് വനിതാ സംഘടനയായ ഡബ്ല്യു സി സി വീണ്ടും കത്തു നല്‍കിയിരിക്കുന്നത്.
ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് അമ്മയും വനിതാ കൂട്ടായ്മയായ ഡബ്ല്യു സി സിയും നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. 'അമ്മ' അംഗങ്ങള്‍ എന്ന നിലയില്‍ നടിമാര്‍ മറ്റു ചില നിര്‍ദേശങ്ങളും മുന്നോട്ട് വച്ചിരുന്നു. ഇതില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നടപടി വേണമെന്നാവശ്യപ്പെട്ടാണ് ഡബ്ല്യു സി സി വീണ്ടും കത്ത് നല്‍കിയത്.
കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് നടന്ന ചര്‍ച്ച തൃപ്തികാരമാണെന്ന് നടിമാര്‍ അറിയിച്ചിരുന്നു. ഡബ്ല്യു സി സിയില്‍ നിന്നും രാജിവെച്ച അംഗങ്ങള്‍ തിരിച്ചുവരുന്ന കാര്യത്തിലുള്‍പ്പെടെ ചര്‍ച്ച ചെയ്തിരുന്നു. രേവതി, പാര്‍വതി, പദ്മപ്രിയ എന്നിവരാണ് ദിലീപിനെ തിരിച്ചെടുത്ത വിഷയങ്ങളിലടക്കം ഉടന്‍ വിശദീകരണം അറിയിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമാണ് പ്രശ്‌നങ്ങളുടെ തുടക്കം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, WCC Sent letter to AMMA on Dileep issue

Powered by Info News For You

Comments
Post a Comment