കൗമാരക്കാരനെ മോഷ്ടാവെന്ന് ആരോപിച്ച് തല്ലിക്കൊന്നു

ന്യൂഡല്‍ഹി: (www.kvartha.com 04.09.2018) കൗമാരക്കാരനെ മോഷ്ടാവെന്ന് ആരോപിച്ച് തല്ലിക്കൊന്നു. ഡല്‍ഹിയിലെ മുകുന്ദ്പൂരിലാണു സംഭവം. കുട്ടിയുടെ മൃതദേഹം വീടിനു സമീപത്തുനിന്നു കണ്ടെത്തി. മാതാപിതാക്കളാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികള് കുട്ടിയെ അടിച്ചുകൊലപ്പെടുത്തുകയായിരുന്നെന്നു ബന്ധുക്കള്‍ ആരോപിച്ചു.

സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു മൂന്നു പേര്‍ ഒളിവിലാണ്. സംഭവത്തില്‍ ഭാല്‍സ്വ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ കുട്ടിയെ പ്രദേശവാസികള്‍ മര്‍ദിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.



Keywords: India, National, News, New Delhi, Children, Dead, Murder, Police, Case, Delhi: 16-year-old allegedly beaten to death on suspicion of being thief 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?