അച്ചാര്‍ നിര്‍മാണ യൂണിറ്റിലെ ടാങ്കില്‍ വീണ് മൂന്ന് പേര്‍ക്ക് ദാരുണമരണം

ഗാസിയാബാദ് (www.evisionnews.co): അച്ചാര്‍ നിര്‍മാണ യൂണിറ്റിലെ ടാങ്കില്‍ വീണ് മൂന്ന് പേര്‍ക്ക് ദാരുണമരണം . ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ദോലത് നഗറില്‍ അനധികൃതമായി നടന്നുവന്ന അച്ചാര്‍ ഫാക്ടറിയിലുണ്ടായ അപകടത്തില്‍ ഉടമയും മകനും തൊഴിലാളിയുമാണ് മരിച്ചത്. അച്ചാര്‍ കേടുവരാതിരിക്കാന്‍ ഉപയോഗിക്കുന്ന കെമിക്കല്‍ നിറച്ച ടാങ്കില്‍ ഉടമയും മകനുമാണ് ആദ്യം വീണത്. ഉടമയുടെ ഭാര്യ നിലവിളിച്ചത് കേട്ട് എത്തിയ തൊഴിലാളി ഇവരെ രക്ഷിക്കാന്‍ ടാങ്കിലേക്ക് ചാടിയെങ്കിലും മൂന്നുപേരും മുങ്ങിത്താഴുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Powered by Info News For You
Comments
Post a Comment