ബിഷപ്പിന്റെ ചോദ്യം ചെയ്യലിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, തയ്യാറാക്കിയിരിക്കുന്നത് നൂറോളം ചോദ്യങ്ങള്‍

കോട്ടയം: (www.kvartha.com 18.09.2018) കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനുള്ള ഒരുക്കങ്ങള്‍ പോലീസ് പൂര്‍ത്തിയാക്കി. ഇതിനായി നൂറോളം ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ചോദ്യാവലിയാണ് തയ്യാറാക്കിയിരിക്കുന്നത്. സാക്ഷിമൊഴികളുടേയും സാഹചര്യ തെളിവുകളുടേയും തൊണ്ടിമുതലുകളുടെയും അടിസ്ഥാനത്തിലാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.

അറസ്റ്റ് അടക്കമുള്ള നടപടികള്‍ ചോദ്യം ചെയ്യലിനു ശേഷമേ തീരുമാനിക്കാന്‍ കഴിയുവെന്നാണ് പോലീസ് നിലപാട്. എന്നാല്‍ അറസ്റ്റ് അടക്കമുള്ള നടപടികളില്‍ നിന്നും താത്ക്കാലിമായി രക്ഷപ്പെടാന്‍ ബിഷപ്പ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനും നീക്കം തുടങ്ങി. വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍.

Kerala Cops, Under Fire, May Summon Molest-Accused Bishop, Kottayam, News, Molestation, Complaint, Police, Arrest, Court, Bail plea, Lawyers, Kerala, Trending

ബുധനാഴ്ച രാവിലെ 10 മണിക്ക് അന്വേഷണസംഘത്തിനു മുമ്പാകെ ഹാജരാകാനാണ് ബിഷപ്പ് ഫ്രാങ്കോയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബിഷപ്പിനെ മൂന്നു ദിവസം ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. കോട്ടയത്തുവച്ചാണ് ബിഷപ്പിനെ ചോദ്യം ചെയ്യുക. വൈക്കം ഡി.വൈ.എസ്.പി ഓഫീസ്, ഏറ്റുമാനൂര്‍ ഹൈടെക് സെല്‍, കോട്ടയം പോലീസ് ക്ലബ് എന്നിവിടങ്ങളില്‍ എവിടെയെങ്കിലുമായിരിക്കും ചോദ്യം ചെയ്യല്‍ എന്നാണ് അറിയാന്‍ കഴിയുന്നത്.

അതിനിടെ, മുന്‍കൂര്‍ ജാമ്യത്തിനായി ബിഷപ്പ് ഊര്‍ജിതമായ നീക്കം ആരംഭിച്ചു. ഹൈക്കോടതിയില്‍ എത്രയും പെട്ടെന്ന് തന്നെ അപേക്ഷ നല്‍കാനാണ് സാധ്യത. ബിഷപ്പിനു വേണ്ടി അഡ്വ.വിജയഭാനു ആയിരിക്കും കോടതിയില്‍ ഹാജരാകുക. മുന്‍കൂര്‍ ജാമ്യത്തിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും കക്ഷി ആവശ്യപ്പെട്ടാല്‍ ഹര്‍ജി നല്‍കുമെന്നും അഭിഭാഷകന്‍ പറയുന്നു.

കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നതിനൊപ്പം ചണ്ഡിഗഢ് ഹൈക്കോടതിയെ സമീപിക്കാനും ബിഷപ്പിനു നീക്കമുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കു പുറമേ എഫ്.ഐ.ആര്‍ റദ്ദാക്കാനും അപേക്ഷ നല്‍കിയേക്കും.

19ന് അന്വേഷണ സംഘത്തിനു മുമ്പാകെ ബിഷപ്പ് ഹാജരാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഹാജരാകില്ലെന്ന് ബിഷപ്പ് പറഞ്ഞിട്ടില്ലെന്നായിരുന്നു മറുപടി. ബിഷപ്പ് 19ന് ഹാജരാകുമെന്ന് പഞ്ചാബ് പോലീസ് അറിയിച്ചതായി കോട്ടയം എസ്.പി ആര്‍.ഹരിശങ്കര്‍ അറിയിച്ചു.

ശാസ്ത്രീയ പരിശോധനകളുടേയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തില്‍ മാത്രമേ അറസ്റ്റിലേക്ക് നീങ്ങൂ. ചോദ്യം ചെയ്യല്‍ എവിടെയാണെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം ബിഷപ് കേരളത്തിലെത്തിയെന്നും സൂചനയുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങള്‍ ഒഴിവാക്കിയ ബിഷപ്പ് കോയമ്പത്തൂര്‍ വഴിയാണ് എത്തിയതെന്നാണ് സൂചന.

തൃശൂരില്‍ എത്തിയ ശേഷം ഇദ്ദേഹം എറണാകുളത്തുള്ള സീറോ മലബാര്‍ സഭയുടെ കാര്യാലയത്തില്‍ എത്തിയതായും സൂചനയുണ്ട്. ഇവിടെ ഒളിവില്‍ കഴിയുന്ന ബിഷപ്പ് പല ക്രിമിനല്‍ അഭിഭാഷകരില്‍ നിന്നും നിയമോപദേശം തേടിക്കഴിഞ്ഞു. കോടതിയില്‍ സമര്‍പ്പിക്കാനുള്ള ഹര്‍ജികള്‍ ഇതിനകം തന്നെ തയ്യാറായി കഴിഞ്ഞുവെന്നും വിവരമുണ്ട്.

കന്യാസ്ത്രികള്‍ക്കിപ്പോഴും ഈ പ്രഹസനങ്ങള്‍ക്കുശേഷം ഫ്രാങ്കോ രക്ഷപെടുമോയെന്ന ആശങ്കയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala Cops, Under Fire, May Summon Molest-Accused Bishop, Kottayam, News, Molestation, Complaint, Police, Arrest, Court, Bail plea, Lawyers, Kerala, Trending.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?