കന്യാസ്ത്രീക്കെതിരായ പീഡനം: സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ

ന്യൂഡല്‍ഹി:(www.kvartha.com 11/09/2018) കന്യാസ്ത്രീക്കെതിരായ പീഡനക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ ആരോപിച്ചു. കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കേസില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. നീതി തേടിയുള്ള കന്യാസ്ത്രീകളുടെ സമരത്തിലും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുന്നില്ല. അവര്‍ കുറ്റപ്പെടുത്തി. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് അതൃപ്തി അറിയിക്കുമെന്നും രേഖ ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. സമീപകാലത്ത് ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ സര്‍ക്കാറിന്റെ നിലപാട് അറിയാന്‍ അടുത്ത മാസം ആദ്യവാരമോ രണ്ടാം വാരമോ മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്നും ഇരകള്‍ക്ക് നീതി ഉറപ്പാക്കാന്‍ ഉറച്ചു നില്‍ക്കുമെന്നും രേഖ ശര്‍മ്മ വ്യക്തമാക്കി.

News, New Delhi, National, Chief Minister, Pinarayi vijayan,Attack against women: NWC against Kerala Govt.

പി കെ ശശി എംഎല്‍എ പീഡിപ്പിച്ചുവെന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയുടെ വിഷയം ഗൗരവമായി എടുക്കുമെന്നും പെണ്‍കുട്ടി സമീപിച്ചാല്‍ നിയമ സഹായം അടക്കമുള്ള എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുമെന്നും രേഖ ശര്‍മ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Chief Minister, Pinarayi vijayan,Attack against women: NWC against Kerala Govt.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?