എലിപ്പനി; ആറുജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം; ചികിത്സാ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചു

കൊച്ചി: (www.kvartha.com 02.09.2018) എലിപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, മലപ്പുറം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. എലിപ്പനി പ്രതിരോധിക്കാന്‍ ചികിത്സാ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചു. മരുന്ന് ക്ഷാമമുണ്ടെങ്കില്‍ ആരോഗ്യവകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ നിര്‍ദ്ദേശമുണ്ട്.


നേരത്തെ എലിപ്പനിയെ പ്രതിരോധിക്കുന്നതിനായി വിവിധ ജില്ലകളില്‍ താത്കാലിക ആശുപത്രികളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നന കണ്‍ട്രോള്‍ റൂമുകളും തുറന്നിരുന്നു. വരുംദിവസങ്ങളില്‍ കൂടുതല്‍ മേഖലകളില്‍ താത്കാലിക ആശുപത്രികള്‍ ആരംഭിക്കും. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, കോളറ എന്നീ രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ട്.

ആരോഗ്യവകുപ്പിന്റെ ചികിത്സാ പ്രോട്ടോകോളിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍

*പ്രളയമേഖലയില്‍ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ എത്രയും വേഗം പ്രതിരോധ മരുന്ന് കഴിക്കണം

*പ്രതിരോധമരുന്നുകള്‍ കഴിച്ചവരും ശുചീകരണ വേളയില്‍ കയ്യുറയും കാലുറയും ധരിക്കണം

*പ്രളയമേഖലയിലുള്ളവരും പ്രവര്‍ത്തിച്ചവരും പനി, ശരീരവേദന എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ വേഗം ചികിത്സ തേടുക

*ജലാശയങ്ങള്‍ ക്ലോറിനേറ്റ് ചെയ്യുക

*വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കരുത്

*എലികളെ കൊല്ലാന്‍ എലിവിഷത്തിന് പകരം എലിക്കെണി ഉപയോഗിക്കുക

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Trending, Rats, Kochi, Treatment, Kozhikode, Thiruvananthapuram, palakkad, Malappuram, Alerts, Kannur, Health, Health Minister, Rat Fever, Rat Fever; Alert in 6 districts. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?