സമയമാറ്റം വിനയായി: ആളില്ലാവണ്ടിയായി തിരുവനന്തപുരം- മംഗലാപുരം എക്‌സ്പ്രസ്
കാസര്‍കോട് (www.evisionnews.co): റെയില്‍വേയുടെ സമയമാറ്റം കാരണം രാവിലെയുള്ള തിരുവനന്തപുരം- മംഗലാപുരം മലബാര്‍ എക്സ്പ്രസിലും മംഗലാപുരം- കണ്ണൂര്‍ ലോക്കലിലും നിന്നുതിരിയാനാത്ത അവസ്ഥയാണിപ്പോള്‍. അതേസമയം രാവിലെ നാല്‍പത് മിനുറ്റ് വൈകി മലബാര്‍ എക്സ്പ്രസ് യാത്ര തുടരുമ്പോള്‍ ആളില്ലാ ട്രെയിനായി തിരുവനന്തപുരം- മംഗലാപുരം എക്സ്പ്രസ് ട്രെയിന്‍. നേരത്തെ മലബാറും ലോക്കലും കിട്ടാത്തവരുടെ ആശ്രയമായിരുന്നു തിരുവനന്തപുരം- മംഗലാപുരം എക്സ്പ്രസ് ട്രെയിന്‍. സമയമാറ്റം കാരണം മലബാറിലും ലോക്കലിലും ആളുകള്‍ തിങ്ങി നിറഞ്ഞു പോകുമ്പോഴാണ് മലബാറിന് ശേഷം വരുന്ന തിരുവനന്തപുരം- മംഗലാപുരം എക്സ്പ്രസിന് ഇങ്ങനെ സംഭവിക്കുന്നത്. സമയം തെറ്റിവന്നാല്‍ തീരെയാളില്ലാതെയാണ് ഇപ്പോള്‍ തിരുവനന്തപുരം- മംഗലാപുരം എക്സ്പ്രസ് ഓടുന്നത്.
നാല്‍പത് മിനുറ്റ് വൈകി മലബാര്‍ എക്സ്പ്രസ് രാവിലെ ഓടാന്‍ തുടങ്ങിയതോടെ എല്ലാ സ്റ്റേഷനുകളിലും നില്‍ക്കുന്ന മൂന്നു ട്രെയിനുകള്‍ ഓടുന്നത് ഒരു മണിക്കൂറിനുള്ളില്‍. കണ്ണൂര്‍ ചെറുവത്തൂര്‍ ലോക്കല്‍, തിരുവനന്തപുരം- മംഗലാപുരം മലബാര്‍ എക്സ്പ്രസ്, തിരുവനന്തപുരം- മംഗലാപുരം എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് അര മണിക്കൂറിനുള്ളില്‍ ഓടുന്നത്. പിന്നീട് വരുന്ന ചെന്നൈ മെയിലും സൂപ്പര്‍ ഫാസ്റ്റും പ്രധാന സ്‌റ്റേഷനുകളില്‍ മാത്രം നില്‍ക്കുന്നതിനാല്‍ അതുകൊണ്ട് മിക്കവാറും സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്ക് ഗുണമുണ്ടാവുന്നില്ല. നിലവില്‍ മലബാറും ലോക്കലും രാവിലെ യഥാക്രമം കണ്ണൂരില്‍ നിന്നും രാവിലെ 7.27നും ലോക്കല്‍ 7.15നുമാണ് ഓടാന്‍ തുടങ്ങുന്നത്. തിരുവനന്തപുരം എക്സ്പ്രസ് ആവട്ടെ 8.07ന് പുറപ്പെടുന്നത്. മെയിലും സൂപ്പര്‍ ഫാസ്റ്റുമുണ്ടെങ്കിലും അത് എല്ലാ സ്‌റ്റോപ്പിലും നിര്‍ത്താതിനാല്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാവുന്നുമില്ല.
Powered by Info News For You

Comments
Post a Comment