പൊക്കിള്‍ കൊടി നീക്കം ചെയ്യാത്ത നവജാത ശിശുവിന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

ഇടുക്കി: (www.kartha.com 12.09.2018) നവജാത ശിശുവിന്റെ മൃതദേഹം തോട്ടില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി - കുമളി കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപത്തെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്റെ പൊക്കിള്‍ കൊടി നീക്കം ചെയ്തിട്ടില്ല. ഒരാഴ്ച മുതല്‍ ഒരു മാസം വരെ പ്രായമുള്ളതായി കണക്കാക്കുന്നു.

 Born baby, Idukki, Dead Body, Baby, News, Kerala, New born baby's dead body found at drainage

കുമളി കുളത്തുപാലത്തെ പ്രദേശവാസികളാണ് തോട്ടിലൂടെ ഒഴുകിയെത്തിയ മൃതദേഹം ആദ്യം കണ്ടത്. തോട്ടിലെ മാലിന്യത്തില്‍ ഉടക്കിനിന്ന മൃതദേഹം കരയ്‌ക്കെടുത്ത് പരിശോധിച്ചപ്പോഴാണ് നവജാത ശിശുവെന്ന് തിരിച്ചറിഞ്ഞത്. ജീര്‍ണ്ണിച്ച നിലയിലായിരുന്ന മൃതദേഹം പോസ്റ്റു മോര്‍ട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടുപോയി.

കുമളി സിഐ വി കെ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Born baby, Idukki, Dead Body, Baby, News, Kerala, New born baby's dead body found at drainage 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?