അധികാരത്തില്‍ വരുമ്പോള്‍ യുവാക്കള്‍ക്ക് വാഗ്ദാനം ചെയ്ത തൊഴിലെവിടെ? മോദിയോട് ബിജെപി എംഎല്‍എ

നാഗ്പൂര്‍:(www.kvartha.com 23/09/2018) അധികാരത്തില്‍ വരുമ്പോള്‍ യുവാക്കള്‍ക്ക് വാഗ്ദാനം ചെയ്ത തൊഴിലെവിടെയെന്ന് മോദിയോട് ബിജെപി എംഎല്‍എ. മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി എംഎല്‍എ അഷിഷ് ദേശ്മുഖ് ആണ് മോദിയുടെ പൊള്ളയായ വാഗ്ദാനങ്ങള്‍ തുറന്നുകാട്ടി രംഗത്തുവന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ നാല് വര്‍ഷം മുമ്പ് അധികാരത്തില്‍ വരുമ്പോള്‍ പ്രഖ്യാപിച്ച രണ്ട് കോടി തൊഴിലവസരങ്ങളെന്ന വാഗ്ദാനം ബിജെപിയെ തിരിഞ്ഞുകൊത്തുകയാണ്.

നാഗ്പൂറില്‍ നടന്ന പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് എംഎല്‍എ കേന്ദ്ര-സംസ്ഥാന ബിജെപി സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ചത്. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരും മഹാരാഷ്ട്ര ഭരണകൂടവും തൊഴില്‍ നല്‍കുന്നതില്‍ പൂര്‍ണ്ണ പരാജയമാണെന്ന് അഷിഷ് ദേശ്മുഖ് പറഞ്ഞു.

News, National, BJP, MLA, Maharashtra BJP MLA Questions Party's Job Creation Claims

നാഗ്പൂരിലെ മള്‍ട്ടി മോഡല്‍ ഇന്റര്‍നാഷണല്‍ ഹബ് എയര്‍പോര്‍ട്ടിലും സമീപ പ്രദേശങ്ങളിലുമുള്ള 50,000ലേറെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന നേതാക്കളുടെ അവകാശവാദം തെറ്റാണെന്നും ഈ മേഖലയില്‍ പുതിയ ഫാക്ടറി പോയിട്ട് ഒരു സര്‍വ്വീസ് ഇന്‍ഡസ്ട്രി പോലും കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

യുവാക്കള്‍ക്ക് ഒരു വര്‍ഷം കൊണ്ട് രണ്ടു കോടി തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് പറഞ്ഞ ബിജെപി സര്‍ക്കാരിന് വെറും രണ്ട് ലക്ഷത്തോളം പേര്‍ക്ക് മാത്രമാണ് കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ തെഴില്‍ നല്‍കാന്‍ കഴിഞ്ഞതെന്നും ദേശ്മുഖ് വ്യക്തമാക്കി.

മെയ്ക്ക് ഇന്‍ ഇന്ത്യ, മാഗ്‌നറ്റിക് മഹാരാഷ്ട്ര, സ്റ്റാര്‍ട്ട് അപ് ഇന്ത്യ, സ്‌കിന്‍ ഇന്ത്യ തുടങ്ങി പദ്ധതികള്‍ എല്ലാം തന്നെ യുവ സമൂഹത്തിന് തൊഴില്‍ നല്‍കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടെന്നും ദേശ്മുഖ് ആരോപിച്ചു. ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ, ആംആദ്മി നേതാവ് സഞ്ജയ് സിങ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ദേശ്മുഖിന്റെ വിമര്‍ശനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, BJP, MLA, Maharashtra BJP MLA Questions Party's Job Creation Claims


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?