മോഡി അധികാരത്തിലെത്തിയത് ഹിന്ദു നേതാവായി, ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് മുസ്ലീങ്ങളുടെ അഭിഭാഷകനായി: പ്രവീണ്‍ തൊഗാഡിയ
മഥുര: (www.kvartha.com 12.09.2018) നരേന്ദ്ര മോഡി പ്രധാനമന്ത്രിയായിരിക്കാന്‍ അര്‍ഹനല്ലെന്ന് വിശ്വഹിന്ദു പരിഷത് മുന്‍ നേതാവ് പ്രവീണ്‍ തൊഗാഡിയ. ഹിന്ദു വോട്ടുകള്‍ നേടിയാണ് മോഡി അധികാരത്തിലെത്തിയത്. ഇന്ത്യയെ ഹിന്ദു രാജ്യമാക്കേണ്ടതിനും കശ്മീരിലെ ഹിന്ദുക്കളെ സംരക്ഷിക്കേണ്ടതിനും പകരം മോഡി മുസ്ലീങ്ങളുടെ അഭിഭാഷകനാവുകയാണ്. മുത്തലാഖ് വിഷയം മുസ്ലീങ്ങളുടെ വ്യക്തിപരമായ വിഷമാണെന്നും ഒരു ഹിന്ദു സര്‍ക്കാരിന്റെ നേതാവ് എന്ന നിലയില്‍ മോഡിക്ക് അതില്‍ കൈകടത്തേണ്ട ആവശ്യമില്ലെന്നും തൊഗാഡിയ പറഞ്ഞു.
കോണ്‍ഗ്രസ് ഉപേക്ഷിച്ച് ബിജെപിയിലെത്തിയ രാഷ്ട്രീയ നേതാക്കള്‍ ബിജെപിയെ മറ്റൊരു കോണ്‍ഗ്രസ് ആക്കി മാറ്റിയെന്നും തൊഗാഡിയ പറഞ്ഞു. ബിജെപി ഇപ്പോള്‍ മുസ്ലീങ്ങളുടെ അവകാശങ്ങളെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നതെന്നും തൊഗാഡിയ ആരോപിച്ചു.
രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളും ഇപ്പോള്‍ ബിജെപിയാണ് ഭരിക്കുന്നത്. എന്നിട്ടും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനാകുന്നില്ല. ഇതില്‍ നിന്നും പാര്‍ട്ടി നേതാക്കളുടെ ഉള്ളിലിരിപ്പ് വ്യക്തമാണ്. പ്രധാനമന്ത്രി പദത്തിലേയ്ക്ക് ചവിട്ടികയറാനാണ് അവര്‍ ശ്രീരാമന്റെ പേര് ഉപയോഗിച്ചത്. എന്തിനാണ് അധികാരത്തില്‍ കയറിയതെന്ന് പോലും ഇവര്‍ മറന്ന് പോകുന്നുവെന്നും തൊഗാഡിയ പറഞ്ഞു.
മഥുരയില്‍ ഒരു മത പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു തൊഗാഡിയ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Togadia said that the political leaders who left Congress and joined BJP have made the BJP another Congress, that is why the party which was formed to talk about Hindu rights and welfare, is now discussing rights of Muslims.
Keywords: National, Politics, VHP, Narendra Modi, Thogadia

Powered by Info News For You

Comments
Post a Comment