മത്സ്യത്തില്‍ മായം; വീട്ടമ്മയും ബന്ധുവും ചികിത്സയില്‍

ചെങ്ങന്നൂര്‍: (www.kvartha.com 27.09.2018) മായം ചേര്‍ന്ന മത്സ്യം കഴിച്ച വീട്ടമ്മയും കുടുംബാംഗവും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍. പുലിയൂര്‍ പേരിശ്ശേരി ഏഴിക്കല്‍ വീട്ടില്‍ എ സി ഏബ്രഹാമിന്റെ ഭാര്യ ലില്ലി ഏബ്രഹാമാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ശനിയാഴ്ച സന്ധ്യയ്ക്കു ശേഷം എം സി റോഡില്‍ ചെങ്ങന്നുര്‍ ബഥേല്‍ ജംഗ്ഷനിലുള്ള സഞ്ചരിക്കുന്ന പെട്ടി വണ്ടിക്കാരില്‍ നിന്നും അയല മീന്‍ വാങ്ങിയിരുന്നു. ഇതു ഭക്ഷിച്ചതിനു ശേഷമാണ് ലില്ലിയ്ക്ക് കഠിനമായ ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്.

വീട്ടിലെ മറ്റ് അംഗങ്ങള്‍ക്കും ഇതേ അവസ്ഥ തന്നെ ആയിരുന്നു. ശനിയാഴ്ച രാത്രി ഒ ആര്‍ എസ് ലായനി, കരിക്കിന്‍ വെള്ളം എന്നിങ്ങനെയുള്ള പാനീയങ്ങള്‍ നല്‍കിയെങ്കിലും കുറവു കാണാത്തതില്‍ ഞായറാഴ്ച ലില്ലിയെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഇവരുടെ വീടിനു സമീപമുള്ള മറ്റ് രണ്ടു മൂന്ന് കുടുംബാംഗങ്ങളും മത്സ്യം കഴിച്ചതിനേത്തുടര്‍ന്ന് കഠിനമായ ഛര്‍ദ്ദിയും വയറിളക്കവുമായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചെങ്ങന്നൂരും പരിസര പ്രദേശങ്ങളിലും സ്ഥിരം കച്ചവടക്കാരെക്കാള്‍ കൂടുതല്‍ ആളുകള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തി വ്യാപകമായി മത്സ്യകച്ചവടം നടത്തി മടങ്ങിപോകുന്നു. ആരോഗ്യവകുപ്പോ നഗരസഭയോ ഭക്ഷ്യ സുരക്ഷാ വകുപ്പോ ഇവരൊന്നും തന്നെ പരിശോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും വ്യാപകമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


Keywords: Kerala, Ernakulam, News, Food, hospital, House Wife, Treatment, Food poison: House wife hospitalized



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?