പ്രളയത്തില്‍പെട്ട നൂറുകണക്കിനാളുകളെ രക്ഷിച്ച് പ്രശസ്തനായ ജിനീഷിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

തിരുവനന്തപുരം: (www.kvartha.com 29.09.2018) പ്രളയത്തില്‍പെട്ട നൂറുകണക്കിനാളുകളെ രക്ഷിച്ച് പ്രശസ്തനായ ജിനീഷിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. കേരളം പ്രളയക്കെടുതിയില്‍ വലഞ്ഞപ്പോള്‍ സ്വന്തം ജീവന്‍ പണയം വച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളിയും പൂന്തുറ സ്വദേശിയുമായ ജിനീഷ് ജെറോണ്‍ (23) ആണ് വാഹനാപകടത്തില്‍ ദാരുണമായി മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് പൂവാര്‍ ഉച്ചക്കട ഭാഗത്ത് വച്ചുണ്ടായ ബൈക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റ ജിനീഷ് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചയോടെയാണ് മരണമടഞ്ഞത്.

Man dies in motorcycle accident, Thiruvananthapuram, News, Local-News, Flood, Rain, Accidental Death, Hospital, Treatment, Obituary, Dead Body, Kerala

തമിഴ്‌നാട് ഭാഗത്തേക്ക് പോവുകയായിരുന്ന ജിനീഷും സുഹൃത്തും സഞ്ചരിച്ച ബൈക്ക് റോഡില്‍ തെന്നി മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ ജിനീഷിന്റെ അരയ്ക്ക് താഴെ എതിരെ വന്ന ലോറിയുടെ ചക്രം കയറി ഇറങ്ങി. ഉടന്‍ തന്നെ നാട്ടുകാര്‍ ജിനീഷിനെ ആശുപത്രിയില്‍ എത്തിച്ചു.

കോസ്റ്റല്‍ വാറിയേഴ്‌സ് എന്ന സംഘടനയുടെ അംഗമായ ജിനേഷ് പ്രളയ സമയത്ത് ചെങ്ങനൂര്‍ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതില്‍ പങ്കെടുത്തിരുന്നു. സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man dies in motorcycle accident, Thiruvananthapuram, News, Local-News, Flood, Rain, Accidental Death, Hospital, Treatment, Obituary, Dead Body, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?