മാധ്യമ സംഘത്തെ മര്‍ദിച്ചതിനെ അപലപിച്ചു

പാലക്കാട്:(www.kvartha.com 14/09/2018) പെരുവെമ്പ് സിഎ എച്ച്എസ്എസിലെ ജപ്തി നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മീഡിയ വണ്‍ മാധ്യമ സംഘത്തെ മര്‍ദിച്ച സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളുടെയും കൂട്ടരുടെയും ഗുണ്ടായിസത്തെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.കെ. ശിവാനന്ദനും സെക്രട്ടറി എന്‍.എ എം. ജാഫറും അപലപിച്ചു. ഭരണഘടന ഉറപ്പു നല്‍കുന്ന സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനെതിരായ കടന്നുകയറ്റവും ജനാധിപത്യ വിരുദ്ധവുമാണീ നടപടി.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നു ജില്ലാ പൊലീസ് മേധാവിയോട് യുണിയന്‍ ആവശ്യപ്പെട്ടു.വെള്ളിയാഴ്ച്ച ഉച്ചയ്ക്കാണു മീഡിയ വണ്‍ ചാനല്‍ റിപ്പോര്‍ട്ട് സാജിദ് അജ്മല്‍, ക്യാമറമാന്‍ വസീം മുഹമ്മദ്, െ്രെഡവര്‍ നാസര്‍ എന്നിവര്‍ക്കു ക്രൂരമായ മര്‍ദനമേറ്റത്. പരുക്കേറ്റ മൂന്നു പേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പുതുനഗരം പോലീസ് കേസെടുത്തു.

News, Palakkad, Kerala, Police, Case, Attack against media persons condemned


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Palakkad, Kerala, Police, Case, Attack against media persons condemned


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?