പ്രശസ്ത സിനിമാ താരം പായല്‍ ചക്രബര്‍ത്തി ദുരൂഹ സാഹചര്യത്തില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

കൊല്‍ക്കത്ത: (www.kvartha.com 06.09.2018) പ്രശസ്ത ബംഗാളി സിനിമാ താരം പായല്‍ ചക്രബര്‍ത്തി(38) യെ ദുരൂഹ സാഹചര്യത്തില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കന്‍ ബംഗാളിലെ സിലിഗുരി ഹോട്ടലില്‍ നിന്നും ബുധനാഴ്ച വൈകുന്നേരത്തോടെയാണ് പായലിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

കൊല്‍ക്കത്ത സ്വദേശിയായ പായല്‍ ചൊവ്വാഴ്ചയാണ് ഹോട്ടലില്‍ മുറിയെടുത്തത്. ബുധനാഴ്ച രാവിലെ പായല്‍ ഗാംഗ്‌ടോകിലേക്ക് പോകുമെന്ന് പറഞ്ഞിരുന്നതായി ഹോട്ടല്‍ അധികൃതര്‍ പറയുന്നു. എന്നാല്‍ പിന്നീട് പുറത്ത് പോയിട്ടില്ലെന്ന് വ്യക്തമായതോടെ സംശയം തോന്നിയ ഹോട്ടല്‍ അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Bengali TV Actor, 38, Found Hanging In Her Hotel Room In Siliguri, Kolkata, News, Cinema, Actress, Hang Self, Hotel, National

പോലീസ് എത്തി വാതില്‍ തുറന്നപ്പോള്‍ പായലിനെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ബംഗാളി സിനിമകളിലെ നിറ സാന്നിധ്യമായിരുന്ന പായല്‍ നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞുകഴിയുന്ന പായലിന് ഒരു മകനുണ്ട്. പായലിന്റെ മരണം സഹപ്രവര്‍ത്തകരെല്ലാം ഞെട്ടലോടെയാണ് കേട്ടത്.

ഹോട്ടല്‍ ജോലിക്കാരോട് തന്നെ ശല്യപ്പെടുത്തരുതെന്ന് പായല്‍ നിര്‍ദേശിച്ചിരുന്നുവെന്ന് ഹോട്ടലിലെ ഒരു തൊഴിലാളി പറഞ്ഞു. ഭക്ഷണമൊന്നും അവര്‍ ഓര്‍ഡര്‍ ചെയ്തിരുന്നുമില്ല. മുറിയെടുത്തശേഷം അകത്തുനിന്നും അവര്‍ വാതില്‍ പൂട്ടുകയായിരുന്നുവെന്നും ഇയാള്‍ പറയുന്നു.

മരണവിവരമറിഞ്ഞ് പായലിന്റെ ബന്ധുക്കള്‍ സിലിഗുരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bengali TV Actor, 38, Found Hanging In Her Hotel Room In Siliguri, Kolkata, News, Cinema, Actress, Hang Self, Hotel, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?