ദുരിതാശ്വാസ ക്യാമ്പില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.co): ദുരിതാശ്വാസ ക്യാമ്പില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി അറസ്റ്റില്‍. ബാഡൂര്‍ അംഗടിമുഗറിലെ അഹമ്മദ് മുന്‍സിര്‍ (20) ആണ് അറസ്റ്റിലായത്. 
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആലപ്പുഴ മംഗലപ്പുഴ സെമിനാരിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ പത്തുവയസുകാരിയായ പെണ്‍കുട്ടിയാണ് പീഡന ശ്രമത്തിനിരയായത്. ആലുവ പറവൂര്‍ കവലയിലെ ബേക്കറിയില്‍ ജീവനക്കാരനായ മുന്‍സിര്‍ ക്യാമ്പില്‍ വളണ്ടിയറായി പ്രവര്‍ത്തിക്കുകയായിരുന്നു. കുട്ടിയുമായി പരിചയംനടിച്ച് അടുത്ത് കൂടിയ മുന്‍സിര്‍ ക്യാമ്പ് അവസാനിച്ച ദിവസം ആളൊഴിഞ്ഞ ഭാഗത്തേക്ക് പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആലുവ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതി നാട്ടിലേക്ക് കടന്നതിനാല്‍ പിടികൂടാനായില്ല. ഇതിനിടെ കഴിഞ്ഞദിവസം പ്രതി തിരികെ ബേക്കറിയില്‍ ജോലിക്കെത്തിയപ്പോള്‍ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ആലുവ സി.ഐ വിശാല്‍ ജോണ്‍സണ്‍, എസ്‌ഐമാരായ എം.എസ് ഫൈസല്‍, സെബാസ്റ്റ്യന്‍, അബ്ദുല്‍ അസീസ്, വനിതാ സി.പി.ഒ ഷൈജാ ജോര്‍ജ് എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്ത സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?