നീതി നിഷേധിച്ചാല്‍ 'മഹാഭാരതം' ആവര്‍ത്തിക്കുമെന്ന് മോഹന്‍ ഭാഗവത്: ഭീഷണി അമിത് ഷായെയും രാജ്‌നാഥ് സിംഗിനെയും വേദിയിലിരുത്തി

 
 
ന്യൂഡല്‍ഹി (www.evisionnews.co): അയോധ്യ വിഷയത്തില്‍ ആര്‍എസ്.എസ്, ബിജെപിയുമായി ഇടയുന്നു. യുപിയിലെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യം ഉയര്‍ത്തി തിരഞ്ഞെടുപ്പ് അടുത്തതോടെ ബി.ജെ.പിക്കതിരെ പരസ്യമായി കലാപക്കൊടി ഉയര്‍ത്തി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് രംഗത്ത് . അയോധ്യയില്‍ നീതി നിഷേധിച്ചാല്‍ 'മഹാഭാരതം' ആവര്‍ത്തിക്കുന്നതിന് കളം ഒരുങ്ങുമെന്നാണ് മോഹന്‍ ഭാഗവതിന്റെ ഭീഷണി. 
 
ഹേമന്ദ് ശര്‍മ അയോധ്യയെ കുറിച്ചു എഴുതിയ പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങില്‍ പങ്കെടുന്ന വേളയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരെ സാക്ഷിയാക്കിയാണ് ആര്‍എസ്എസ് തലവന്‍ നിലപാട് വ്യക്തമാക്കിയത്. എത്രയും വേഗം അയോധ്യയില്‍ നീതി നടപ്പാക്കണം. പലപ്പോഴും അഹങ്കാരം കാരണം സത്യവും നീതിയും നടപ്പാക്കുന്നില്ല. അത്തരം സാഹചര്യങ്ങളിലാണ് 'മഹാഭാരതം' സംഭവിക്കുക. അത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. പക്ഷേ അത് സംഭവിക്കുന്നു. അതിനെ തടയുന്നതിന് ആര്‍ക്കാണ് സാധിക്കുകയെന്നും ഭാഗവത് പറഞ്ഞു.
 
14 വര്‍ഷം മാത്രമാണ് രാമന്റെ വനവാസം നീണ്ടു നിന്നത്. പക്ഷേ അയോധ്യയില്‍ വനവാസം 500 വര്‍ഷത്തിന് ശേഷവും തുടരുകയാണ്. ശ്രീരാമന്റെ ജന്മസ്ഥലമാണ് അയോധ്യ അവിടെ എത്രയും വേഗം രാമക്ഷേത്രം നിര്‍മ്മിക്കണം. അല്ലാത്തപക്ഷം അക്രമം ഉണ്ടാകുന്നതിന് സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നേരത്തെ ആര്‍എസ്എസ് സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിലും അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടിയുള്ള ആവശ്യം മോഹന്‍ ഭാഗവത് ഉന്നിയിച്ചിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?