പ്രളയത്തില്‍ മുങ്ങിയ പാണ്ടനാട് വൈദ്യുതി പുനഃസ്ഥാപിക്കാന്‍ കൈത്താങ്ങുമായി തിരുവനന്തപുരത്തെ സ്‌കൂള്‍
തിരുവനന്തപുരം: (www.kvartha.com 03.09.2018) പ്രളയം ഏറെ നാശംവിതച്ച പാണ്ടനാട് പ്രദേശത്തെ കോളനികളിലെ വീടുകളില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനു കൈത്താങ്ങുമായി തിരുവനന്തപുരത്തെ ഒരു വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. നെടുമങ്ങാട് മഞ്ച വിഎച്ച്എസ്എസിലെ ഇലക്ട്രിക്കല്‍ വിഭാഗം വിദ്യാര്‍ഥികളും അധ്യാപകരുമാണു പ്രളയക്കെടുതിയില്‍നിന്നു കരയേറുന്ന പാണ്ടനാടിനു കൈത്താങ്ങായത്.
മിക്ക വീടുകളിലും വയറിങ് അടക്കം വൈദ്യുതി ബന്ധം നശിച്ചിരുന്നു. മഞ്ച സ്‌കൂളില്‍നിന്നുള്ള സംഘം വയറിങ്ങുകള്‍ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ 74 വീടുകളുടെ വയറിങ് തകരാറുകള്‍ പരിഹരിച്ചു വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. 120ല്‍പ്പരം സ്വിച്ചുകള്‍ ഇവര്‍ മാറ്റിവച്ചു. കേടായ പമ്പ് സെറ്റുകള്‍, ഫ്രിഡ്ജ് എന്നിവ നന്നാക്കി. 30 പമ്പ് സെറ്റുകളും 12 ഫ്രിഡ്ജുകളും സംഘം പ്രവര്‍ത്തനക്ഷമമാക്കിയതായി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എസ്. ബിനുരാജ് പറഞ്ഞു.
പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ ഇലക്ട്രിക്കല്‍ വിഭാഗം അധ്യാപകന്‍ എസ്. സാബു കുമാര്‍, തൊളിയക്കോട് കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എന്‍ജിനീയര്‍ അനീഷ്, കാഞ്ഞിരപ്പള്ളി ടെക്‌നിക്കല്‍ സ്‌കൂളിലെ ട്രേഡ്‌സ്മാന്‍ നിഷില്‍ എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശങ്ങളും പിന്തുണയും നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Pandanadu, Kerala, Flood, News, Electricity, School students to help power restoration in flood affected area

Powered by Info News For You

Comments
Post a Comment