അതിര്‍ത്തിയില്‍ നിന്നും സഹായ ഹസ്തവുമായി കരസേന മാന്നാറിലെത്തി
മാന്നാര്‍: (www.kvartha.com 14.09.2018) ജമ്മുകാശ്മീരില്‍ നിന്നും പ്രളയദുരിതാശ്വാസ മേഖലയിലേക്കു സഹായഹസ്തമെത്തി. രാജ്യത്തെയും, ജനങ്ങളെയും കാക്കുന്ന അതിര്‍ത്തിയിലെ കരസേനയുടെ ദുരിതമനുഭവിച്ചവരോടുള്ള കടപ്പാടിന്റെ ഭാഗമായി സമാഹരിച്ച സാധനങ്ങളെല്ലാം തന്നെ മാന്നാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ ഒന്നാമത്തെ വീടു കണ്ടെത്തി അവിടെ മുതല്‍ അങ്കമാലി കോളനി, വാലേല്‍ ഭാഗങ്ങളിലും പരിസരത്തുമുള്ള 120 കുടുംബങ്ങളില്‍ മെമ്പര്‍ അജീഷ് കോടാകേരിയെയും കൂട്ടി നേരിട്ടു വിതരണം നടത്തി.
ജമ്മു കാശ്മീര്‍ 591ാം നമ്പര്‍ സബ് ഗ്രൂപ്പ് റെജിമെന്റിലെ മലയാളിയായ ജൂനിയര്‍ എഞ്ചിനീയര്‍ സുബേദാര്‍ അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ വാങ്ങിയ പുതിയ തുണിത്തരങ്ങളായ ബെഡ്ഷീറ്റ്, ടര്‍ക്കി, ടീ ഷര്‍ട്ട്, സോപ്പ്, ഡെറ്റോള്‍ എന്നിവ മാന്നാറിലെ മുഖപുസ്തക കൂട്ടായ്മയിലൂടെയാണ് ഇവിടെയെത്തുവാന്‍ കാരണമായത്.
കണ്ണൂര്‍ സ്വദേശികളായ ഹവീല്‍ദാര്‍ എ.കെ.അനില്‍കുമാര്‍, സിഗ്‌നല്‍ സി യിലെ ഹവീല്‍ദാര്‍ പി.കെ.ഹരികൃഷ്ണന്‍ എന്നിവരാണ് ജമ്മുവില്‍ നിന്നും സാധനങ്ങളുമായി വന്നത്. ജില്ലാ സഹകരണ ബാങ്ക് മുന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, കെ.എസ്.അപ്പുക്കുട്ടന്‍ നായര്‍, സി ആര്‍ പി എഫ് റിട്ട: കമാണ്ടന്റായ വല്യേട്ടന്‍ ഗോപാലകൃഷ്ണപിള്ള, എം ബി സനല്‍ കുമാരപ്പണിക്കര്‍, വിദ്യാര്‍ത്ഥികളായ സേതു, അമ്പാടി, എന്നിവരാണ് വിതരണത്തില്‍ പങ്കെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Jammu Kashmir army help to Mannar Kerala Flood Fury, Jammu, Kashmir, Flood, Compensation, Army, Rain, Kannur, News, Trending, Kerala.

Powered by Info News For You

Comments
Post a Comment