മടപ്പള്ളി ഗവ. കോളജില്‍ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ എസ്.എഫ്.ഐ അക്രമം: എം.എസ്.എഫ് പ്രതിഷേധ പ്രകടനം നടത്തി
തൃക്കരിപ്പൂര്‍ (www.evisionnews.co): കോഴിക്കോട് മടപ്പള്ളി ഗവ. കോളജിലെ എം.എസ്.എഫ് വിദ്യാര്‍ത്ഥിനികളെ എസ്.എഫ്.ഐ ക്രിമിനലുകള്‍ പൊതുജന മധ്യേ അകാരണമായി മര്‍ദിച്ച സംഭവത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധങ്ങളുടെ ഭാഗമായി തൃക്കരിപ്പൂര്‍ മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് തൃക്കരിപ്പൂര്‍ ടൗണില്‍ നടന്ന പ്രതിഷേധ യോഗം മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. എം.ടി.പി കരീം ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് എം.എസ്.എഫ് ജില്ലാ സെക്രട്ടറി ടി.വി കുഞ്ഞബ്ദുള്ള, തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ട് അസ്ഹറുദ്ധീന്‍ മണിയനോടി, ജനറല്‍ സെക്രട്ടറി സൈഫുദ്ധീന്‍ തങ്ങള്‍ കുന്നുങ്കൈ, തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അക്ബര്‍ സാദത്ത്, ട്രഷറര്‍ മഷൂദ് തലിച്ചാലം, സെക്രട്ടറി സജാദ് പെരിയോത്ത് നേതൃത്വം നല്‍കി.
Powered by Info News For You
Comments
Post a Comment