'പാര്‍ട്ടിയിലെ വനിതാ പ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന പി കെ ശശി എംഎല്‍എക്കെതിരെ കേസെടുക്കണം'
പാലക്കാട്: (www.kasargodvartha.com 05.09.2018) സ്വന്തം പാര്‍ട്ടിയിലെ വനിതാ പ്രവര്‍ത്തക ലൈംഗിക പീഡന ആരോപണം ഉന്നയിക്കുകയും പാര്‍ട്ടി നേതൃത്വത്തിന് പരാതി കൊടുക്കുകയും ചെയ്ത സംഭവം പരസ്യമായി പുറത്തു വന്നതിന്റെ അടിസ്ഥാനത്തില്‍ പി കെ ശശി എംഎല്‍എയെ കേസെടുത്തു അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാവണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
പരസ്യമായി ആരോപണം പുറത്തു വന്നിട്ടും അന്വേഷണം പോലീസിന് കൈമാറാതെ ഇടതുപക്ഷ സര്‍ക്കാരും സിപിഎം നേതൃത്വവും കളിക്കുന്ന രാഷ്ട്രീയ നാടകം അപഹാസ്യമാണ്. സ്ത്രീപീഡന വിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് പാര്‍ട്ടി നേതൃത്വം മുന്നറിയിപ്പ് നല്‍കി.
ജില്ലാ പ്രസിഡന്റ് കെ സി നാസര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം സുലൈമാന്‍, ജില്ലാ ജനറല്‍ സെക്രട്ടറി അജിത് കൊല്ലങ്കോട്, ട്രഷറര്‍ എ ഉസ്മാന്‍, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പി ലുക്മാന്‍, ഹാജറ ഇബ്രാഹിം, ജില്ലാ സെക്രട്ടറിമാരായ മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, എം പി മത്തായി മാഷ്, എ എ നൗഷാദ്, ആസിയ റസാഖ് എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Welfare party, Kerala, News, P.K. Shashi MLA, Party, Complaint, CPM, Molestation, Case should be taken against PK Shashi MLA, Welfare party

Powered by Info News For You

Comments
Post a Comment