ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
പടന്ന: (www.kasargodvartha.com 03.09.2018) ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചന്തേര സ്വദേശിയും തൃക്കരിപ്പൂര്‍ വടക്കേ കൊവ്വലില്‍ താമസക്കാരനുമായ കോട്ടപ്പുറം യൂസഫ് ഹാജിയുടെ മകന്‍ ഇബ്രാഹിം (30) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.45 മണിയോടെ പടന്ന വണ്ണാത്തന്‍മുക്കിലാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിമിനെ ആദ്യം ചെറുവത്തൂര്‍ കെ എച്ച് ആശുപത്രിയിലും പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗളൂരു ആശുപത്രിയിലും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റൊരു ബൈക്കിലുണ്ടായിരുന്ന രണ്ട് പേരെ പരിക്കുകളോടെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിമിനെ ആദ്യം ചെറുവത്തൂര്‍ കെ എച്ച് ആശുപത്രിയിലും പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗളൂരു ആശുപത്രിയിലും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റൊരു ബൈക്കിലുണ്ടായിരുന്ന രണ്ട് പേരെ പരിക്കുകളോടെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Padanna, kasaragod, news, Youth, Bike-Accident, Death, Injured, Youth dies in accident.
Powered by Info News For You

Comments
Post a Comment