ലോകത്താകെയുള്ള മലയാളികളുടെ സഹായത്തോടെ നവ കേരളം കെട്ടിപ്പടുക്കും: മന്ത്രി എം എം മണി
പൈവളിഗെ: (www.kasargodvartha.com 01.09.2018) ലോകത്താകെയുള്ള മലയാളികളുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ലോക രാജ്യങ്ങളുടെയും സഹായത്തോടെ നവ കേരളം കെട്ടിപ്പടുക്കുമെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് സഹായം പ്രവഹിക്കുകയാണ്. ഉണ്ടായ നഷ്ടം പരിഹരിക്കാന്‍ വലിയ തുക വേണം. മന്ത്രിമാര്‍ സഹായം തേടി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ലോകത്തിലെ വിവിധ രാജ്യങ്ങളിലും പോകും. എല്ലാ സംസ്ഥാനങ്ങളും കേരളത്തെ കൈ അയഞ്ഞ് സഹായിച്ചിട്ടുണ്ട്. സംസ്ഥാനത്തിനുണ്ടായ നഷ്ടം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സഹായം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നേരിട്ട് വന്ന് ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കിയതാണ്.
ജന്മിനാടുവാഴിത്തത്തിനെതിരെയുള്ള പോരാട്ടത്തില്‍ ജീവന്‍ നല്‍കിയ സുന്ദര ഷെട്ടി, മഹാബലഷെട്ടി, ചെന്നപ്പഷെട്ടി എന്നീ പൈവളിഗെ രക്തസാക്ഷികളുടെ 60 ാം രക്തസാക്ഷിത്വ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി പൈവളിഗെയില്‍ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുരന്തത്തില്‍ നാനൂറിലേറെ പേര്‍ മരിച്ചു. ആയിരക്കണക്കിനാളുകള്‍ക്ക് പരിക്കേറ്റു. പതിനായിരത്തിലധികം വീടുകള്‍ തകര്‍ന്നു. ഇരുന്നൂറിലധികം പാലങ്ങള്‍ തകര്‍ന്നു. കെഎസ്ഇബിക്ക് മാത്രം 800 കോടി രൂപയുടെ നഷ്ടമുണ്ട്. നാല് പവര്‍ ഹൗസുകള്‍ തകര്‍ന്നു. കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള വൈദ്യുതി വകുപ്പ് ജീവനക്കാരുടെ സഹായത്തോടെയാണ് വൈദ്യുതി ബന്ധങ്ങള്‍ പുന:സ്ഥാപിക്കുന്നത്. എന്‍ജിനിയറിങ്്, പോളി വിദ്യാര്‍ഥികളുടെയും സഹായമുണ്ടായി. വീട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയത് നിര്‍മിച്ച് നല്‍കും. സ്ഥലമില്ലാതായവര്‍ക്ക് അതും നല്‍കും. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് വീട്ടിലെത്തുന്നവര്‍ക്ക് പതിനായിരം രൂപ നല്‍കുന്നുണ്ട്. ചരിത്രത്തിലില്ലാത്ത ദുരന്തം അതിജീവിക്കാനും നവകേരളം കെട്ടിപ്പടുക്കാനും എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം. നിയമസഭയില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ എല്ലാവരും പിന്തുണക്കുകയുണ്ടായെന്ന് മന്ത്രി പറഞ്ഞു.
അബ്ദുര്‍ റസാഖ് ചിപ്പാര്‍ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറിയറ്റംഗം കെ ആര്‍ ജയാനന്ദ, എ അബൂബക്കര്‍, പഞ്ചായത്് പ്രസിഡന്റ് കെ ഭാരതി ഷെട്ടി എന്നിവര്‍ സംസാരിച്ചു. സദാനന്ദ കോരിക്കാര്‍ സ്വാഗതം പറഞ്ഞു. രാവിലെ ലാല്‍ബാഗില്‍ രക്തസാക്ഷി കുടീരത്തില്‍ പുഷ്പാര്‍ചനയും പതാക ഉയര്‍ത്തലും നടന്നു. നാരായണ ഷെട്ടി അധ്യക്ഷത വഹിച്ചു. അബ്ദുര്‍ റസാഖ് ചിപ്പാര്‍ സംസാരിച്ചു. സദാനന്ദ കോരിക്കാര്‍ സ്വാഗതം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Paivalika, Kasaragod, Minister, News, Flood, Heavy Rain, M.M. Mani, Paivalike Martyr anniversary day marked, Public meet inaugurated by MM Mani

Powered by Info News For You

Comments
Post a Comment