വാട്‌സ്ആപ്പ് സന്ദേശത്തിന്റെ പേരിലുള്ള തര്‍ക്കം; ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവിനെ ആക്രമിച്ചു, പോലീസ് കേസെടുത്തു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 03.09.2018) വാട്‌സ്ആപ്പ് സന്ദേശത്തിന്റെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവിനെ ആക്രമിച്ചു പരിക്കേല്‍പിച്ചു. സംഭവത്തില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൈക്കോട്ട്കടവിലെ പരേതനായ മൂസാന്‍ ഹാജിയുടെ മകന്‍ കെ അബ്ദുല്ല (27) യ്ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ മുസ്ലിം ലീഗ് പ്രാദേശിക നേതാവായ വി.പി അബ്ദുര്‍ റഹ് മാനെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്.
Kasaragod, Kerala, news, Trikaripur, Assault, Attack, Crime, Police, complaint, Youth assaulted; Police case registered

കഴിഞ്ഞ ദിവസം രാത്രി പള്ളിയില്‍ പോയി മടങ്ങവെയാണ് പതിയിരുന്ന് ആക്രമിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന അബ്ദുല്ല പറഞ്ഞു. നേരത്തെ വയലില്‍ മണ്ണിട്ട് നികത്തുന്നതിന്റെ ചിത്രവും മറ്റും വാട്‌സ്ആപ്പിലിട്ടതിന്റെ പേരില്‍ അബ്ദുല്ലയെ അബ്ദുര്‍ റഹ് മാന്‍ ഗള്‍ഫിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഈ സംഭവത്തില്‍ കുവൈത്ത് എംബസിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയും ഒത്തുതീര്‍പ്പാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ അബ്ദുല്ലയെ വീണ്ടും ആക്രമിച്ചത്. അതേസമയം തന്നെ ആക്രമിച്ചതായുള്ള അബ്ദുര്‍ റഹ് മാന്റെ പരാതിയില്‍ അബ്ദുല്ലയ്‌ക്കെതിരെയും കേസെടുത്തതായി പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Trikaripur, Assault, Attack, Crime, Police, complaint,  Youth assaulted; Police case registered
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?