വേര്‍പിരിയാനാകാത്ത കൂട്ടുകാരിയെ വിട്ടുകിട്ടാന്‍ നിയമപോരാട്ടം നടത്തി യുവതി; ഒടുവില്‍ ഹൈക്കോടതിയുടെ അനുകൂല വിധി; ഇരുവര്‍ക്കും ഒരുമിച്ചു താമസിക്കാന്‍ യാതൊരു തടസമില്ലെന്നും കോടതി
കൊച്ചി: (www.kvartha.com 25.09.2018) വേര്‍പിരിയാനാകാത്ത കൂട്ടുകാരിയെ വിട്ടുകിട്ടാന്‍ നിയമപോരാട്ടം നടത്തി യുവതി. ഒടുവില്‍ ഹൈക്കോടതിയുടെ അനുകൂല വിധി തേടി ഇരുവരും ജീവിതത്തിലേക്ക്. സ്വവര്‍ഗ ബന്ധം നിയമപരമാണെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ജീവിത പങ്കാളിയായ യുവതിക്കൊപ്പം ഒന്നിച്ചു ജീവിക്കാന്‍ അനുമതി തേടി യുവതി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയത്.
തനിക്കൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതിയെ മാതാപിതാക്കളുടെ അന്യായ തടങ്കലില്‍ നിന്നു വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കൊല്ലം വെസ്റ്റ് കല്ലട സ്വദേശിനിയാണ് ഹൈക്കോടതിയിലെത്തിയത്. കോടതി നിര്‍ദേശപ്രകാരം ഹാജരാക്കപ്പെട്ട യുവതിക്കു സ്വന്തം താല്‍പര്യപ്രകാരം ജീവിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. പ്രായപൂര്‍ത്തിയായ സമാന ലിംഗക്കാര്‍ ജീവിതം പങ്കിടുന്നതു നിയമവിധേയമാണെന്ന സമീപകാല സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണു നാല്‍പതുകാരിയുടെ ഹര്‍ജി.
തിരുവനന്തപുരം വട്ടവിള സ്വദേശിനിയായ പങ്കാളിക്ക് 24 വയസുണ്ടെന്നും വേര്‍പിരിയാനാവാത്തതിനാല്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചതാണെന്നും ഹര്‍ജിക്കാരി പറയുന്നു. വീടുവിട്ടിറങ്ങിയ യുവതി കൊല്ലം റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോള്‍ അമ്മയെ ഫോണില്‍ വിളിച്ചു വിവരം പറഞ്ഞു.
വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു യുവതിയെ നെയ്യാറ്റിന്‍കര മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി. കോടതി യുവതിയെ സ്വതന്ത്രയാക്കി വിട്ടു. എന്നാല്‍, കോടതിയില്‍ നിന്നു പുറത്തേക്കു വരുമ്പോള്‍ വീട്ടുകാര്‍ ബലംപ്രയോഗിച്ചു പിടിച്ചുകൊണ്ടുപോയെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. പിന്നീടു മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച യുവതിയെ താന്‍ അവിടെച്ചെന്നു കണ്ടതായി ഹര്‍ജിക്കാരി ബോധിപ്പിച്ചു.
ആശുപത്രിയില്‍ നിന്നു യുവതി തനിക്കൊപ്പം വരാന്‍ തയാറായെങ്കിലും കോടതി ഉത്തരവു ഹാജരാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. വീട്ടുകാര്‍ യുവതിയെ അന്യായമായി തടഞ്ഞുവച്ചു മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയാണെന്നും ജീവനു ഭീഷണിയുണ്ടെന്നും ആരോപിച്ചാണു ഹര്‍ജി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala HC allows woman to live with female lover, Kochi, News, Local-News, High Court of Kerala, Women, Complaint, Kerala.
Keywords: Kerala HC allows woman to live with female lover, Kochi, News, Local-News, High Court of Kerala, Women, Complaint, Kerala.
Powered by Info News For You

Comments
Post a Comment