തെളിവെടുപ്പ് ഇന്ന്: ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് മഠത്തിലെത്തിക്കും



കോട്ടയം (www.evisionnews.co): കന്യാസ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തെളിവെടുപ്പിനായി ഇന്ന് കുറവിലങ്ങാട്ടെ മഠത്തിലെത്തിക്കും. കുറവിലങ്ങാട് നാടുകുന്ന് മഠത്തില്‍ പീഡനം നടന്നതായി പരാതിയില്‍ പറയുന്ന 20-ാം നമ്പര്‍ മുറിയില്‍ എത്തിച്ചാണ് തെളിവെടുപ്പ്.

പരാതിക്കാരി ഉള്‍പ്പെടെ കന്യാസ്ത്രീകളെ മഠത്തില്‍ നിന്ന് മാറ്റിയശേഷമായിരിക്കും തെളിവെടുപ്പ്. ഇതിന് മുന്നോടിയായി മഠത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ കന്യാസ്ത്രീകളോട് നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ തന്നെ തെളിവെടുപ്പ് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. പീഡനം നടന്ന 2014 –2016 കാലയളവില്‍ ബിഷപ് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍, ലാപ്‌ടോപ് എന്നിവ വീണ്ടെടുക്കാനും പൊലീസ് ശ്രമം നടത്തുന്നുണ്ട്.
ഇന്നലെ പാല മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ബിഷപ്പിനെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. നാളെ ഉച്ചവരെ ബിഷപ്പ് പൊലീസ് കസ്റ്റഡിയില്‍ തുടരും.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?