സ്വകാര്യ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പാള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി പീഡിപ്പിച്ചു; പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ബ്ലാക്‌മെയില്‍ ചെയ്ത് അധ്യാപകനും; ഇരുവരും അറസ്റ്റില്‍

ന്യൂഡല്‍ഹി: (www.kvartha.com 20.09.2018) സ്വകാര്യ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പാള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി പീഡിപ്പിച്ചു. പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ബ്ലാക്‌മെയില്‍ ചെയ്ത് സ്‌കൂളിലെ അധ്യാപകനും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഒടുവില്‍ ഇരുവരും അറസ്റ്റിലായി.

സംഭവത്തില്‍ പ്രിന്‍സിപ്പാള്‍ അരവിന്ദ് കുമാര്‍ എന്ന രാജ് സിംഗാനിയ, അധ്യാപകനായ അഭിഷേക് കുമാര്‍ എന്നിവരാണ് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യ നിയമപ്രകാരം അറസ്റ്റിലായത്. പാറ്റ്‌നയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. 12കാരിയായ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്.

 Class V student molested by principal and teacher in Patna, now 3 weeks pregnant , New Delhi, News, Student, Molestation, Principal, Teacher, Arrested, Criminal Case, Crime, National

ബുധനാഴ്ച സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ പെണ്‍കുട്ടി ഛര്‍ദിക്കാന്‍ തുടങ്ങിയതോടെയാണ് കഴിഞ്ഞ ഒരുമാസമായി തുടര്‍ന്നുവരുന്ന പീഡന സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയേയും കൊണ്ട് ആശുപത്രിയിലെത്തി മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ഇപ്പോള്‍ മൂന്നാഴ്ച ഗര്‍ഭിണിയാണ് പെണ്‍കുട്ടി.

ചോദ്യം ചെയ്യലില്‍ തന്നെ കത്തി കാട്ടി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ കഴിഞ്ഞ ഒരുമാസമായി പീഡിപ്പിക്കുന്നുണ്ടെന്ന വിവരം പെണ്‍കുട്ടി തുറന്നുപറഞ്ഞു. തുടര്‍ന്ന് വീട്ടുകാര്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ സ്‌കൂളിലെ അധ്യാപകനായ അഭിഷേകും ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. തന്റെ നോട്ട് ബുക്ക് പരിശോധിക്കാനെന്ന വ്യാജേന ക്യാബിനിലേക്ക് വിളിച്ച് വരുത്തിയാണ് പ്രിന്‍സിപ്പല്‍ തന്നെ ആദ്യം പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പല്‍വാരി ഷരീഫ് പോലീസ് ഉടന്‍ തന്നെ പ്രിന്‍സിപ്പലിനെയും ക്ലര്‍ക്കിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താനായി ഉപയോഗിച്ച കത്തി സ്‌കൂളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Class V student molested by principal and teacher in Patna, now 3 weeks pregnant , New Delhi, News, Student, Molestation, Principal, Teacher, Arrested, Criminal Case, Crime, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?