റോഡരികില്‍ തമ്പടിച്ച യുവാക്കളെ പോലീസ് അടിച്ചോടിച്ചു

തളങ്കര: (www.kasargodvartha.com 13.09.2018) റോഡരികില്‍ തമ്പടിച്ച യുവാക്കളെ പോലീസ് അടിച്ചോടിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ തളങ്കര കടവത്താണ് സംഭവം. പല സ്ഥലങ്ങളിലുമുള്ള യുവാക്കള്‍ തളങ്കര കടവത്ത് പതിവായി എത്തി റോഡരികില്‍ തമ്പടിക്കുന്നത് വഴിയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരേ പോലെ ശല്ല്യമാകുന്നതായി നിരവധി പരാതികളാണ് പോലീസിന് ലഭിച്ചതെന്ന് നടപടിക്ക് നേതൃത്വം നല്‍കിയ കാസര്‍കോട് ടൗണ്‍ സി ഐ അബ്ദുര്‍ റഹിം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Kasaragod, News, Police, Thalangara, Bus Stob, Disturb, Police lathicharge on move

പല തവണ വാണിംഗ് നല്‍കിയിട്ടും യുവാക്കള്‍ റോഡരികില്‍ വാഹനങ്ങളിലെത്തി കേന്ദ്രീകരിക്കുന്നത് ക്രമസമാധാന പ്രശ്‌നങ്ങളിലേക്ക് നീങ്ങാതിരിക്കാനും ജനങ്ങളുടെ സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കാതിരിക്കാനുമാണ് യുവാക്കളെ ലാത്തിവീശി വിരട്ടിയോടിച്ചത്. നടപടിയെ നാട്ടുകാര്‍ അഭിനന്ദിച്ചതായും പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Police, Thalangara, Bus Stob, Disturb, Police lathicharge on move
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?