അധ്യാപിക മര്‍ദിച്ചതില്‍ മനംനൊന്ത് ആത്മഹത്യയ്ക്കു ശ്രമിച്ച പ്ലസ്ടു വിദ്യാര്‍ത്ഥി ആശുപത്രിയില്‍
കോട്ടയം:(www.kvartha.com 16/09/2018) പ്രധാന അധ്യാപിക മര്‍ദിച്ചതില്‍ മനംനൊന്ത് ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്ലസ്ടു വിദ്യാര്‍ഥിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറുപ്പന്തറ സ്വദേശിയായ വയലാ ഗവണ്‍മെന്റ് വൊക്കേഷനറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് മെഡിക്കല്‍ കോളജിലെ ആറാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കുള്ള ഇടവേള സമയത്ത് കുട്ടികള്‍ കളിച്ചു കൊണ്ടിരിക്കേ കുര്യം സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിയുടെ പാന്റ്‌സ് ക്ലാസില്‍ കയറിയിരിക്കുവാന്‍ പറ്റാത്ത രീതിയില്‍ കീറി. കുറുപ്പന്തറ സ്വദേശിയും മറ്റ് രണ്ട് സുഹൃത്തക്കളും ചേര്‍ന്ന് കുര്യം സ്വദേശിയെ മൂത്രപ്പുരയില്‍ കയറ്റി നിര്‍ത്തിയ ശേഷം പാന്റ്‌സ് ഊരി തയ്പ്പിക്കുവാന്‍ കൊണ്ടുപോയി.
തിരികെ സ്‌കൂളില്‍ എത്തിയപ്പോള്‍ ക്ലാസ് ആരംഭിച്ച് അഞ്ചു മിനിട്ട് കഴിഞ്ഞിരുന്നു. ഈ സമയം പ്രധാന അധ്യാപിക ഇവരെ കാണുകയും എവിടെപ്പോയി എന്ന് ചോദിച്ച് ശകാരിക്കുകയും പിന്നീട് ചൂരല്‍ കൊണ്ട് അടിക്കുകയും ചെയ്തുവെന്ന് പറയുന്നു. കുറുപ്പന്തറ സ്വദേശിയുടെ കാലിന്റെ തുടയ്ക്കാണ് അടിച്ചത്. പീന്നീട് ഇവരുടെ രക്ഷിതാക്കളെ വിളിച്ചു കൊണ്ടുവന്ന ശേഷം ക്ലാസില്‍ കയറിയാല്‍ മതിയെന്ന് പറഞ്ഞയച്ചു എന്നു പറയപ്പെടുന്നു.

മനോവിഷമത്തെ തുടര്‍ന്ന് വീട്ടിലെത്തിയ കുറുപ്പന്തറ സ്വദേശി പാറ്റാ ഗുളിക എടുത്ത് കഴിക്കുകയായിരിന്നു. വിവരം അറിഞ്ഞ വീട്ടുകാര്‍ ഉടന്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kottayam, Kerala, Medical College, hospital, Treatment, Student to attempt suicide after assaulted by teacher

Powered by Info News For You

Comments
Post a Comment